Question:
ഹ്രസ്വ ദൃഷ്ടിയും ദീർഘ ദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
Aകോൺവെക്സ് ലെൻസ്
Bകോൺകേവ് ലെൻസ്
Cസ്ഫെറിക്കൽ മിറർ
Dബൈഫോക്കൽ ലെൻസ്
Answer:
D. ബൈഫോക്കൽ ലെൻസ്
Explanation:
നേത്ര രോഗങ്ങളും, അവയെ പരിഹരിക്കുവാൻ ഉപയോഗിക്കുന്ന ലെൻസുകളും:
- ഹ്രസ്വദൃഷ്ടി (Myopia) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് - കോൺകേവ്
- ദീർഘ ദൃഷ്ടി (Hypermetropia) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് - കോൺവെക്സ്
- ആസ്റ്റിഗ്മാറ്റിസം (Astigmatism) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് - സിലിന്ദ്രിക്കൽ (cylindrical)
- പ്രെസ്പബയോപിയ (presbyopia) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് - ബൈ ഫോക്കൽ / മൾട്ടി ഫോക്കൽ
- ബൈഫോക്കൽ ലെൻസ് കണ്ടെത്തിയത് - ബെഞ്ചമിൻ ഫ്രാങ്ക്ളിൻ