Question:

ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍?

Aഗുല്‍സാരിലാല്‍ നന്ദ

Bജവഹര്‍ലാല്‍ നെഹ്‌റു

Cമൊറാര്‍ജി ദേശായി

Dവിനോബാഭാവെ

Answer:

C. മൊറാര്‍ജി ദേശായി

Explanation:

മൊറാർജി ദേശായി (1977 - 1979):

  • നാലു വർഷത്തിൽ ഒരിക്കൽ ജന്മദിനം ആഘോഷിച്ചിരുന്ന പ്രധാനമന്ത്രി (ഫെബ്രുവരി 29).

  • 1896 ഫെബ്രരുവരി 29, ഗുജറാത്തിലെ ബൽസാർ ജില്ലയിലെ ബദേലിയിൽ ജനിച്ചു.

  • ഉത്തർപ്രദേശിന് പുറത്ത് ജനിച്ച ആദ്യ പ്രധാനമന്ത്രി.

  • ഉത്തർപ്രദേശിന് പുറത്ത് അടക്കം ചെയ്ത ആദ്യ പ്രധാനമന്ത്രി.

  • ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രി.

  • മുഖ്യമന്ത്രി, ഉപപ്രധാനമന്ത്രി എന്നീ പദവികൾ ശേഷം പ്രധാനമന്ത്രിയായ ആദ്യവ്യക്തി.

  • ഉപപ്രധാനമന്ത്രി ആയതിനുശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി.

  • രണ്ട് ഉപപ്രധാനമന്ത്രിമാർ ഒരേസമയം ഉണ്ടായിരുന്ന കേന്ദ്രമന്ത്രിസഭാ മൊറാർജി ദേശായി മന്ത്രിസഭ (1977 – 79).

  • കേന്ദ്രത്തിൽ കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നൽകിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി.

  • ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നവും (1991), പാകിസ്ഥാനിലെ പരമോന്നത ബഹുമതിയായ നിഷാൻ ഇ പാകിസ്താനിയും (1990) ലഭിച്ച ഏക വ്യക്തി.

  • “റോളിംഗ് പദ്ധതി” നടപ്പിലാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി.

  • പ്രധാനമന്ത്രി പദത്തിലെത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി (81 വയസ്സ്).

  • ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി.

  • പാർലമെന്റിലെ പുറത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രധാനമന്ത്രി (രാജ് ഘട്ടിൽ).

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ധനമന്ത്രി ആയിരുന്ന വ്യക്തി.

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേന്ദ്ര ബഡ്ജറ്റുകൾ (10) അവതരിപ്പിച്ച കേന്ദ്ര ധനകാര്യ മന്ത്രി.

  • ലോക്സഭയുടെ കാലാവധി ആറു വർഷത്തിൽ നിന്നും തിരിച്ച് 5 വർഷത്തിലേക്ക് കൊണ്ടുവന്ന പ്രധാനമന്ത്രി.

  • (ഇന്ദിരാഗാന്ധിയാണ് അടിയന്തരാവസ്ഥക്കാലത്ത് 42 ഭരണഘടന ഭേദഗതി പ്രകാരം, ലോക്സഭയുടെ കാലാവധി 5 ൽ നിന്നും 6 വർഷം ആക്കി മാറ്റിയത്.)

  • പദവിയിൽ നിന്നും രാജിവെച്ച ആദ്യ ഉപപ്രധാനമന്ത്രി.

  • പിന്നോക്ക സമുദായമായ സംവരണത്തിനായി മണ്ഡൽ കമ്മീഷനെ നിയോഗിച്ച പ്രധാനമന്ത്രി.

  • മൊറാർജി ദേശായിയുടെ അന്ത്യ വിശ്രമ സ്ഥലം : അഭയ് ഘട്ട്.

  • മൊറാർജി ദേശായിയുടെ ആത്മകഥ “ദ് സ്റ്റോറി ഓഫ് മൈ ലൈഫ്” (The story of my life.)

  • പ്രധാന കൃതികൾ:

    • Discourse on the Geetha

    • Miracles of urine therapy


Related Questions:

2021ലെ ജി7 ഉച്ചകോടിയിൽ ' വൺ എർത്ത്, വൺ ഹെൽത്ത്‌ ' എന്ന സന്ദേശം പങ്കുവെച്ചത് ?

The Prime Minister who led the first minority government in India

'ക്യാബിനറ്റ് ആർച്ചിലെ ആണിക്കല്ല്" എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

1) പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രധാനമന്ത്രി 

2) ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 

3) മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വ്യക്തി 

ഇന്ത്യൻ കറൻസി നോട്ടിൽ ഒപ്പിട്ട ഏക പ്രധാനമന്ത്രി?