കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു സ്ഥലമാണ് ആര്യങ്കാവ്. തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ആര്യങ്കാവിലൂടെയാണ് കൊല്ലം - തിരുമംഗലം ദേശീയപാത കടന്നു പോകുന്നത്. കൊല്ലം ചെങ്കോട്ട റെയിൽ പാതയും ഇതുവഴി കടന്നു പോകുന്നു. ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം, ആര്യങ്കാവ് ചുരം, പാലരുവി വെള്ളച്ചാട്ടം എന്നിവ ഇവിടുത്തെ പ്രധാന ശ്രദ്ധേയതകളാണ്. ഈ പ്രദേശത്തിന് ആര്യങ്കാവ് എന്ന പേരു വന്നതിന് പഴമക്കാർ പല വ്യാഖ്യാനങ്ങളും നൽകുന്നുണ്ട്.