App Logo

No.1 PSC Learning App

1M+ Downloads
ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനെ ---- എന്നു പറയുന്നു.

Aദഹനം

Bആഗിരണം

Cപോഷണം

Dസ്വാംശീകരണം

Answer:

C. പോഷണം

Read Explanation:

Note:

  • ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതാണ് പോഷണം.
  • ആഹാരത്തിലടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിനു സ്വീകരിക്കാൻ കഴിയുന്ന ലളിത ഘടകങ്ങളാക്കുന്ന പ്രക്രിയയാണ് ദഹനം.
  • ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയയാണ് ആഗിരണം.
  • ആഗിരണം ചെയ്യപ്പെട്ട ആഹാരഘടങ്ങൾ ശരീരത്തിന്റെ ഭാഗമാകുന്ന പ്രക്രിയയാണ് സ്വാംശീകരണം.  

Related Questions:

വേനൽക്കാലത്ത് മൂത്രത്തിന് അൽപ്പം കൂടുതൽ മഞ്ഞനിറം ഉണ്ടാവാൻ കാരണം എന്താണ് ?
ആഹാരം ചവച്ച് അരക്കാൻ സഹായിക്കുന്ന പല്ലുകൾ ?
വായിൽ നിന്നു ആഹാരം അന്നനാളത്തിൽ എത്താൻ സഹായിക്കുന്ന അന്നനാളത്തിന്റെ തരംഗരൂപത്തിലുള്ള ചലനമാണ് :
പോഷണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങളുടെ ശരിയായ ഫ്ലോ ചാർട്ട് കണ്ടെത്തുക :
വായിൽ നിന്ന് ആഹാരം ഏത് വഴിയാണ് ആമാശയത്തിൽ എത്തുന്നത് ?