Question:
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ യോഗ്യരല്ലെന്ന് തോന്നിയാൽ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ?
Aനിഷേധ വോട്ട്
Bഅസാധു വോട്ട്
Cപ്രതികൂല വോട്ട്
Dസാധുവായ വോട്ട്
Answer:
A. നിഷേധ വോട്ട്
Explanation:
- സുപ്രീംകോടതിയുടെ 2013 സെപ്റ്റംബർ 27-ലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ നിഷേധ വോട്ട് പ്രാബല്യത്തിൽ വന്നത്.
- വോട്ടിങ്‌യന്ത്രത്തിൽ എല്ലാ സ്ഥാനാർഥികളുടെയും പേരിന് ഏറ്റവും താഴെ മുകളിൽ പറഞ്ഞവർ ആരുമല്ല (നൺ ഓഫ് ദ എബൗ (NOTA) ) എന്ന ബട്ടൻ അമർത്തിയാണ് നിഷേധ വോട്ട് ചെയ്യുന്നത്.
- നിഷേധവോട്ട് നടപ്പിലാക്കിയ ആദ്യ രാജ്യം: ഫ്രാൻസ്
- നിഷേധവോട്ട് നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം ചൈനയാണ്
- നിഷേധവോട്ട് നടപ്പിലാക്കിയ പതിനാലാമത്തെ രാജ്യമാണ് ഇന്ത്യ
- നിഷേധ വോട്ട് നടപ്പിലാക്കാൻ പരിശ്രമം നടത്തിയ സംഘടന : ( People' s Union for Civil Liberties ( PUCL)
- നിഷേധവോട്ടിന്റെ ചിഹ്നം രൂപകൽപ്പന ചെയ്തത്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ