Question:

മൂന്ന് കുട്ടികളുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 30. എങ്കിൽ മൂന്നുവർഷത്തിന് ശേഷം അവരുടെ വയസ്സിന്റെ ശരാശരി എത്ര ?

A11

B13

C12

D15

Answer:

B. 13

Explanation:

3 വർഷത്തിന് ശേഷം വയസ്സിൻറ തുക = 30 + 3 x 3=39 ശരാശരി = 39/3 = 13.


Related Questions:

ഒരാൾക്ക് 34 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ ഇളയമകൻ ജനിച്ചു. ഇളയമകന് ഇപ്പോൾ 13 വയസ്സുണ്ട്. എങ്കിൽ 10 വർഷം കഴി യുമ്പോഴുള്ള അച്ഛന്റെ പ്രായം എത്രയാണ്

അച്ഛന് മകനേക്കാൾ 24 വയസ്സുണ്ട്. രണ്ട് വർഷം കഴിയുമ്പോൾ മകന്റെ വയസ്സിന്റെ ഇരട്ടിയാണ് അച്ഛന്റെ വയസ്സെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര?

രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?

അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 49 ആണ്. 7 വർഷം മുൻപ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 4 മടങ്ങ് ആയിരുന്നു. എന്നാൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?

അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് എത്ര ?