App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം

Aബക്സാർ യുദ്ധം

Bപ്ലാസി യുദ്ധം

Cപാനിപ്പത്ത് യുദ്ധം

Dമൈസൂർ യുദ്ധം

Answer:

B. പ്ലാസി യുദ്ധം

Read Explanation:

പ്ലാസി യുദ്ധം 

  • ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം - പ്ലാസി യുദ്ധം (1757ജൂൺ 23)
  • പ്ലാസി യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു - സിറാജ്-ഉദ്-ദളയും ബ്രിട്ടീഷുകാരും
  • സിറാജ്-ഉദ്-ദൗള എവിടുത്തെ ഭരണാധികാരി ആയിരുന്നു - ബംഗാൾ
  • സിറാജ്-ഉദ്-ദൗളയുടെ സൈന്യാധിപൻ - മിർ ജാഫർ
  • പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് - റോബർട്ട് ക്ലൈവ്
  • ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം - ബംഗാൾ
  • പ്ലാസി യുദ്ധത്തെത്തുടർന്ന് ബംഗാളിൽ ബ്രിട്ടീഷുകാർ അവരോധിച്ച രാജാവ് - മിർ ജാഫർ
  • പ്ലാസി യുദ്ധസമയത്തെ മുഗൾ ചക്രവർത്തി - ആലംഗീർ രണ്ടാമൻ

Related Questions:

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? 

  1. 1802 ഡിസംബർ 31-ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും പൂനയിലെ മറാഠാ പേഷ്വാ ആയിരുന്ന ബാജി റാവു രണ്ടാമനും തമ്മിൽ പൂനാ യുദ്ധത്തിനുശേഷം ഒപ്പുവച്ച ഉടമ്പടിയാണ് ബാസെയ്ൻ ഉടമ്പടി. 
  2. മറാത്ത സാമ്രാജ്യത്തിന്റെ പതനത്തിന് നിർണ്ണായകയമായ വഴിയൊരുക്കിയത് ഈ ഉടമ്പടിയാണ്.

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മദ്രാസ് ഉടമ്പടിയോടെയാണ് ഒന്നാം മൈസൂർ യുദ്ധം അവസാനിച്ചത്.

2.ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ ഡൽഹൗസി പ്രഭു ആയിരുന്നു.

Who was the first Indian to be appointed in the Governor General's Executive Council?

Which of the following proposals are put in the August offer of 1940?

1.A representative Indian body would be formed after the war to frame a constitution for India. Dominion status was the objective for India.

2.The Viceroy’s Executive Council would be expanded right away to include for the first time more Indians than whites. 


സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തന ഫലമായി ഇന്ത്യയിൽ നിയമം മൂലം ബ്രിട്ടീഷുകാർ നിരോധിച്ച അനാചാരങ്ങൾ ഏതെല്ലാം ?

i) വിധവാ പുനർവിവാഹം നിരോധിച്ചു. 

ii) അടിമത്തം നിരോധിച്ചു. 

iii) സതി നിരോധിച്ചു. 

iv) ശൈശവ വിവാഹം നിരോധിച്ചു.