Question:

ഖരപദാർത്ഥങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ് ?

Aസംവഹനം

Bചാലനം

Cവികിരണം

Dവിസരണം

Answer:

B. ചാലനം

Explanation:

ചാലനം:

       തന്മാത്രകൾ ചലിക്കാതെ അവയുടെ കമ്പനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ഖരപദാർത്ഥങ്ങളിലെ താപപ്രേഷണ രീതി

സംവഹനം:

       തന്മാത്രകളുടെ ചലനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രേഷണ രീതി 

വികിരണം:

       ഒരു മാധ്യമത്തിൻറെയും സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതി, വൈദ്യുതി കാന്തിക തരംഗങ്ങളുടെ രൂപത്തിലാണ് വികിരണം വഴി താപ പ്രേഷണം സാധ്യമാകുന്നത്. 

ഉദാ: സൂര്യനിൽ നിന്നും താപം ഭൂമിയിലെത്തുന്ന രീതി

 


Related Questions:

ഒരു പദാർത്ഥത്തിൻറെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിൻറെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യ ?

The twinkling of star is due to:

ചൂടാകുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത് :

The colours that appear in the Spectrum of sunlight

നമ്മുടെ രാജ്യത്ത് വിതരണത്തിനു വേണ്ടി ഉൽപ്പാദിപ്പിക്കുന്ന AC യുടെ ആവൃത്തി എത്ര ?