Question:
അലൂമിനിയം ലോഹം നീരാവിയുമായി പ്രതി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ് ?
Aഅലുമിനയും ഓക്സിജനും
Bഅലുമിനിയം ഹൈഡ്രോക്സൈഡ്
Cഅലുമിന മാത്രം
Dഅലുമിനയും ഹൈഡ്രജനും
Answer:
A. അലുമിനയും ഓക്സിജനും
Explanation:
സാധാരണയായി, ലോഹങ്ങൾ ജലവുമായി പ്രതിപ്രവർത്തിച്ച് ഹൈഡ്രജൻ വാതകവും, മെറ്റൽ ഹൈഡ്രോക്സൈഡും രൂപപ്പെടുന്നു.
എന്നാൽ അലൂമിനിയത്തിന്റെ പ്രതിപ്രവർത്തനം കുറവായതിനാൽ അത് ജലവുമായി പ്രതികരിക്കുന്നില്ല.
ചൂടാക്കിയ അലൂമിനിയത്തിന് മുകളിലൂടെ നീരാവി കടത്തുമ്പോൾ, അലുമിനിയം ഓക്സൈഡിന്റെ പാളിയോടൊപ്പം, ഹൈഡ്രജൻ വാതകവും ഉത്പാദിപ്പിക്കപ്പെടുന്നു.
അതായത്, അലൂമിനിയം ഓക്സൈഡും, ഹൈഡ്രജനും ഉൽപ്പന്നങ്ങളായി രൂപപ്പെടുന്നു.
Note:
എന്നാൽ ഈ ചോദ്യത്തിന്, psc ഉത്തര സൂചിക പ്രാകാരം, അലുമിനയും ഓക്സിജനും എന്ന ഒപഷ്ൻ ആണ് ഉത്തരമായി നൽകിയിരിക്കുന്നത്. (Exam : University Assistant Mains, 2023)