Question:

ഭൂപടത്തിൽ കൃഷിയിടങ്ങൾ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?

Aനീല

Bചുവപ്പ്

Cമഞ്ഞ

Dപച്ച

Answer:

C. മഞ്ഞ

Explanation:

ഭൂപടത്തിലെ നിറങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന ഭൂപ്രദേശങ്ങളും :

  • നീല - വറ്റിപ്പോകാത്ത നദികൾ, കിണറുകൾ,ജലാശയങ്ങൾ,സമുദ്രങ്ങൾ ,കുഴൽകിണറുകൾ

  • തവിട്ട് - കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും , മണൽക്കൂനകളും മണൽക്കുന്നുകളും

  • കറുപ്പ് - വറ്റിപ്പോകുന്ന നദികൾ ,അക്ഷാംശ - രേഖാംശ രേഖകൾ ,റെയിൽപ്പാത ,ടെലഫോൺ-ടെലഗ്രാഫ് ലൈനുകൾ ,അതിർത്തിരേഖകൾ

  • ചുവപ്പ് - റോഡ് , പാർപ്പിടങ്ങൾ ,പാതകൾ ,ഗ്രിഡ് ലൈനുകൾ

  • പച്ച - വനം , വനങ്ങൾ , പുൽമേടുകൾ ,മരങ്ങളും കുറ്റിച്ചെടികളും ,ഫലവൃക്ഷത്തോട്ടങ്ങൾ

  • മഞ്ഞ - കൃഷി സ്ഥലങ്ങൾ

  • വെളുപ്പ് - തരിശുഭൂമി



Related Questions:

ധ്രുവപ്രദേശങ്ങളുടെ ഭൂപടം നിർമിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പ്രക്ഷേപം ഏത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

a . ടോപ്പോഷീറ്റിൽ ശാശ്വത സ്വഭാവമുള്ള ജലാശയങ്ങൾ കാണിക്കുന്നതിന് കറുപ്പ് നിറം ഉപയോഗിക്കുന്നു.

b . 1 : 50000 സ്കെയിലിലുള്ള ഒരു ഭൂപടം പ്രതിരോധ സേനകൾ ഉപയോഗിക്കുന്ന ഒരു നിലവാരമുള്ള ടോപ്പോഗ്രാഫിക്കൽ മാപ്പാണ്.

c . പരമ്പരാഗത ചിഹ്നങ്ങൾ എന്നറിയപ്പെടുന്ന ചിഹ്നങ്ങളുടെ സഹായത്തോടെ ഭൂപ്രകൃതി യുടെ സവിശേഷതകൾ ടോപ്പോഷീറ്റിൽ പ്രതിനിധീകരിക്കുന്നു.

d . ടോപ്പോഷീറ്റിന്റെ സ്കെയിൽ 1 : 250000 മുതൽ 1 : 25000 വരെ വ്യത്യാസപ്പെടുന്നു. 

ഒരേ തീവ്രതയുള്ള ഇടിമിന്നലോട് കൂടി പേമാരി ലഭിക്കുന്ന പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏതാണ് ?

സമുദ്രത്തിൽ ഒരേ ആഴമുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ചു വരയ്ക്കുന്ന രേഖകൾ ഏതാണ് ?

ഒരേ അളവിൽ സീസ്മിക് ആക്ടിവിറ്റി ഉള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏതാണ് ?