Question:

ജലം 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തത്തിനു എന്ത് മാറ്റം ഉണ്ടാകുന്നു ?

Aകൂടുന്നു

Bകുറയുന്നു

Cആദ്യം കൂടുന്നു പിന്നീട് കുറയുന്നു

Dമാറ്റമില്ല

Answer:

A. കൂടുന്നു

Explanation:

സാധാരണ താപനിലയുള്ള ജലം തണുപ്പിക്കുമ്പോൾ ആദ്യം മറ്റു പദാർത്ഥങ്ങളെ പോലെ സങ്കോചിക്കുന്നു. എന്നാൽ 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തം കൂടുകയാണ് ചെയ്യുന്നത്. മറ്റ് പദാർത്ഥങ്ങളെ അപേക്ഷിച്ചു ജലത്തിനുള്ള ഈ പ്രതിഭാസമാണ് അസാധാരണ വികാസം (Anomalous Expansion).


Related Questions:

അതിശൈത്യ രാജ്യങ്ങളിൽ തെർമോമീറ്ററിൽ മെർക്കുറിക്കുപകരം ആൽക്കഹോൾ ഉപയോഗിക്കുന്നതിനുള്ള കാരണമെന്ത് ?

സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക് എത്തുന്നത് താഴെ പറയുന്നവയിൽ ഏത് മാർഗ്ഗം മുഖേനയാണ്?

തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ്, നീരാവി കൊണ്ടുള്ള പൊള്ളല്‍. എന്തു കൊണ്ട്?

ഹീലിയോ പൈറോമീറ്റർ ഉപയോഗിക്കുന്നതെന്തിന് ?

തന്മാത്രകൾ ചലിക്കാതെ, അവയുടെ കമ്പനം മൂലം, താപം പ്രേഷണം ചെയ്യുന്ന രീതി ?