പരലുകളിലെ അടിസ്ഥാന യൂണിറ്റുകളുടെ സ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ബിന്ദുക്കളുടെ ക്രമരൂപത്തെ അറിയപ്പെടുന്നത് - ത്രിമാനജാലിക (Space Lattice) അല്ലെങ്കിൽ ക്രിസ്റ്റൽ ജാലിക
ത്രിമാന ജാലിക എന്നത് പരൽഘടനക്കായുള്ള അമൂർത്ത തെറ്റുകളുടെ വിന്യാസമാണ്.
ത്രിമാന ജാലികയിൽ അടിസ്ഥാന യൂണിറ്റുകളെ ഒരേ രീതിയിൽ ബിന്ദുക്കളിൽ പ്രതിഷ്ഠിച്ചാൽ ഒരു പരൽ ഘടന ലഭിക്കുന്നു.
ജാലികബിന്ദുക്കളുടെ സ്ഥലസംബന്ധിയായ ക്രമീകരണം വ്യത്യസ്ത ഇനം ജാലികകളെ സൃഷ്ടിക്കുന്നു.
പരൽഖരങ്ങളുടെ കാര്യത്തിൽ സ്ഥലസംബന്ധിയായ ജാലിക/ ത്രിമാനജോലിക എന്നത്, ത്രിമാന തരത്തിലുള്ള ബിന്ദുക്കളുടെ ക്രമീകരണമാണ്.
ജാലികബിന്ദുക്കളിൽ ഘടനാപരമായ അടിസ്ഥാ യൂണിറ്റുകളെ കൂട്ടിച്ചേർത്താൽ പരൽഘടന ലഭിക്കുന്നു.
ആവർത്തിച്ചു വരുന്ന അടിസ്ഥാന യൂണിറ്റുകൾക്ക് പരലിലെ മറ്റുള്ളവയെ പോലെ തന്നെ ഒരേ ഘടനയും ഒരേ ത്രിമാന ക്രമീകരണവും ഉണ്ടായിരിക്കും.
പരലിന്റെ പ്രതലത്തിലൊഴികെ മറ്റ് എല്ലായിടത്തും അടിസ്ഥാന യൂണിറ്റുകൾ ഒരേ പരിസ്ഥതിയിലായിരിക്കും.