Question:
ചരക്ക് സേവന നികുതി (GST) എന്നാൽ :
Aപ്രത്യക്ഷ നികുതി മാത്രം
Bപ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും ചേർന്നത്
Cപരോക്ഷ നികുതിയും ഭൂനികുതിയും ചേർന്നത്
Dപരോക്ഷ നികുതി മാത്രം
Answer:
D. പരോക്ഷ നികുതി മാത്രം
Explanation:
ചരക്ക് സേവന നികുതി (GST)
- ഉപഭോക്താവിൽ നിന്ന് നേരിട്ടല്ലാതെ ഒരു ഇടനിലക്കാരൻ വഴി സർക്കാരിലേക്ക് അടയ്ക്കുന്ന നികുതിയാണ് പരോക്ഷനികുതി.
- ഇന്ത്യയിലുടനീളം ചരക്കുകളുടെയും സേവനങ്ങളുടെയും നിർമ്മാണം, വിൽപ്പന, ഉപഭോഗം എന്നിവയ്ക്കുള്ള വ്യാപകമായ പരോക്ഷനികുതിയാണ് ചരക്ക് സേവന നികുതി.
- ജി.എസ്.ടിയുടെ പൂർണരൂപം - ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് (ചരക്ക് സേവന നികുതി)
- ജി.എസ്.ടി ബില്ലിൽ പ്രസിഡന്റ് ഒപ്പുവച്ചത് - 2016 സെപ്റ്റംബർ 8
- ഇന്ത്യയില്‍ ചരക്കു സേവന നികുതി (GST) നിലവില്‍ വന്നത് - 2017 ജൂലൈ 1
- ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി നിയമം - 101-ാം ഭേദഗതി (2016)
- ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ - 122-ാം ഭരണഘടന ഭേദഗതി ബിൽ
- ഭരണഘടനയിൽ GSTയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം - ആർട്ടിക്കിൾ 246A
- ജി.എസ്.ടി ഉദ്‌ഘാടനം ചെയ്‌തത് - പ്രണബ് മുഖർജി & നരേന്ദ്രമോദി (2017 ജൂൺ 30)
- ജി.എസ്.ടി ഉദ്‌ഘാടനം ചെയ്‌ത വേദി - സെൻട്രൽ ഹാൾ, പാർലമെന്റ്
- ജി.എസ്.ടിയുടെ ആപ്തവാക്യം - വൺ നേഷൻ, വൺ ടാക്‌സ്, വൺ മാർക്കറ്റ്
- ജി.എസ്.ടി ആരംഭിച്ച ആദ്യ രാജ്യം - ഫ്രാൻസ് (1954)
- കേന്ദ്രവും സംസ്ഥാനവും ഒരുപോലെ ജി.എസ്.ടി ചുമത്തുന്നതിനെ പറയുന്നത് - ഇരട്ട ജി.എസ്.ടി
- ഇന്ത്യയിൽ നിലവിലുള്ളത് ഏത് ജി.എസ്.ടി മാതൃകയാണ് - ഇരട്ട ജി.എസ്.ടി