Question:

തോളിലെ എല്ല് എന്ത് പേരിൽ അറിയപ്പെടുന്നു?

Aടാർസൽ

Bടിബിയ

Cസ്കാപ്പുല

Dപാറ്റെല്ല

Answer:

C. സ്കാപ്പുല

Explanation:

  • മനുഷ്യശരീരത്തിലെ തോളെല്ല് ആണ് സ്കാപ്പുല എന്നറിയപ്പെടുന്നത്.
  • ഷോൾഡർ ബ്ലേഡ് എന്നും ഇത് അറിയപ്പെടുന്നു.
  • കൈയുടെ മുകൾഭാഗത്തെ അസ്ഥിയായ ഹ്യുമറസിനെയും, ക്ലാവികിൾ അഥവാ  കോളർ ബോണിനേയും തമ്മിൽ ബന്ധിപ്പിക്കുന്നത് സ്കാപ്പുലയാണ്.
  • കൈയുടെയും തോളിൻ്റെയും ചലനം സാധ്യമാകുന്ന അനേകം പേശികൾ സ്കാപ്പുലയിലാണ് സ്ഥിതിചെയ്യുന്നത്.

Related Questions:

അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന യോജക കലകൾ ഏവ?

അസ്ഥികളെയും പേശികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗമായ ടെൻഡണിൽ അടങ്ങിയിരിക്കുന്ന മാംസ്യം ഏത് ?

തരുണാസ്ഥികൾ അഥവാ കാർട്ടിലേജ് എന്ന് അറിയപ്പെടുന്ന അസ്ഥികൾ കാണപ്പെടുന്നത് എവിടെ?

മനുഷ്യശരീരത്തിൽ എവിടെയാണ് അറ്റ്ലസ് എല്ല് സ്ഥിതി ചെയ്യുന്നത്?

ടിബിയ എന്ന് എല്ല് കാണപ്പെടുന്നത് എവിടെ?