Question:

ജലം 0 °C നിന്നും 10 °C ലേക്ക് ചൂടാക്കുമ്പോൾ വ്യാപ്തത്തിനുണ്ടാകുന്ന മാറ്റം ?

Aകൂടുന്നു

Bകുറയുന്നു

Cആദ്യം കൂടുന്നു, പിന്നീട് കുറയുന്നു

Dആദ്യം കുറയുന്നു, പിന്നീട് കൂടുന്നു

Answer:

D. ആദ്യം കുറയുന്നു, പിന്നീട് കൂടുന്നു

Explanation:

0 °C നിന്നും 4 °C വരെ വ്യാപ്തം കുറയുന്നു. പിന്നീട് അവിടെന്നു 10 °C വരെ വ്യാപ്തം കൂടുകയാണ് ചെയ്യുന്നത്. അതുപോലെ സാധാരണ താപനിലയുള്ള ജലം തണുപ്പിക്കുമ്പോൾ ആദ്യം മറ്റു പദാർത്ഥങ്ങളെ പോലെ സങ്കോചിക്കുന്നു. എന്നാൽ 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തംകൂടുകയാണ് ചെയ്യുന്നത്. മറ്റ് പദാർത്ഥങ്ങളെ അപേക്ഷിച്ചു ജലത്തിനുള്ള ഈ പ്രതിഭാസമാണ് അസാധാരണ വികാസം (Anomalous Expansion).


Related Questions:

തെർമോമീറ്റർ കണ്ടുപിടിച്ചത് ആര് ?

ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം :

സാധാരണ മർദ്ദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനില ?

The process of transfer of heat from one body to the other body without the aid of a material medium is called

ശരീരതാപനില അളക്കാൻ ലബോറട്ടറി തെർമോമീറ്റർ ഉപയോഗിക്കാത്തതിൻറെ കാരണം ?