App Logo

No.1 PSC Learning App

1M+ Downloads

സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?

Aകക്കാട്

Bമണിയാർ

Cകുറ്റ്യാടി

Dഇടുക്കി

Answer:

B. മണിയാർ

Read Explanation:

  • കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിക്കു സമീപം വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ മണിയാറിൽ പമ്പാനദിയുടെ പോഷകനദിയായ കക്കാട്ടാറിനു കുറുകെ നിർമിച്ചിരിക്കുന്ന അണക്കെട്ടാണ് മണിയാർ ഡാം .
  • പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമാണ് ഈ അണക്കെട്ട്..
  • മണിയാർ ഡാമിലെ ജലമുപയോഗിച്ചാണ് മണിയാർ ചെറുകിട ജലവൈദ്യുതപദ്ധതി ( Carborandam Universal Power Project )പ്രവർത്തിക്കുന്നത്
  • സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി - മണിയാർ(1994)
  • കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - കുത്തുങ്കൽ ( ഇടുക്കി)
  • മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - കുറ്റ്യാടി

Related Questions:

കായംകുളം താപനിലയത്തിലെ ശീതീകരണ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന നദി ?

താഴെ തന്നിരിക്കുന്നവയിൽ KSEB യുടെ ഉടമസ്ഥതയിലുള്ള വൈദ്യത പദ്ധതി ഏത് /  ഏതെല്ലാം ?

i) ശബരിഗിരി 

ii) കുറ്റിയാടി 

iii) ഇടമലയാർ 

iv) പെരിങ്ങൽകൂത്ത് 

കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന വൈദ്യുതിനിലയം ഏതാണ് ?

ഏത് ജില്ലയിലാണ് നല്ലളം പവർ പ്ലാൻറ്റ് സ്ഥിതി ചെയ്യുന്നത് ?

അനെർട്ട് മുഖേന ഗാർഹിക ആവശ്യങ്ങൾക്ക് സബ്‌സിഡിയോടെ ഗ്രിഡ് ബന്ധിത സൗരോർജ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയാണ് ?