App Logo

No.1 PSC Learning App

1M+ Downloads

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള പ്രക്രിയ ഇവയിൽ ഏതാണ് ?

Aസുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ പ്രക്രിയയിലൂടെ

Bഹൈക്കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ പ്രക്രിയയിലൂടെ

Cധനമന്ത്രിയുടെ പ്രത്യേക ഉത്തരവിലൂടെ

Dഇവയൊന്നുമല്ല

Answer:

A. സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ പ്രക്രിയയിലൂടെ

Read Explanation:

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി)

  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ചുമതല കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുക എന്നതാണ്. 
  • പൊതുഖജനാവിന്റെ 'വാച്ച് ഡോഗ്' എന്നറിയപ്പെടുന്നു
  • 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും', 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും, കാതും' എന്നിങ്ങനെയും വിശേഷിപ്പിക്കപ്പെടുന്നു.
  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം : 148 - 151 വകുപ്പുകൾ
  • ഭാരതത്തിന് ഒരു സി.എ.ജി വേണമെന്ന് നിഷ്‌കർഷിക്കുന്ന വകുപ്പ് - 148
  • സി.എ.ജി എന്ന ആശയം ഇന്ത്യ ബ്രിട്ടണൽ നിന്ന് കടം കൊണ്ടതാണ്

  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി
  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഔദ്യോഗിക കാലാവധി - ആറു വർഷം അഥവാ 65 വയസ്സ്
  • സുപ്രീംകോടതി ജഡ്ജിയെ നീക്കുന്ന അതെ പ്രക്രിയ (Impeachment) പിന്തുടർന്നുകൊണ്ട് രാഷ്ട്രപതിയാണ് സി.എ.ജി യെ തൽസ്ഥാനത്തുനിന്ന് നീക്കുന്നത്.
  • സി.എ.ജി രാജിക്കത്ത് നൽകുന്നത് - രാഷ്ട്രപതിയ്ക്ക് 
  • കേന്ദ്ര ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - രാഷ്ട്രപതിയ്ക്ക്
  • സംസ്ഥാന ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - ഗവർണർക്ക്

Related Questions:

തന്നിരിക്കുന്ന സുപ്രീം കോടതി ജഡ്ജിമാരിൽ 2019ലെ അയോദ്ധ്യ വിധി പ്രഖ്യാപിച്ച അഞ്ചാംഗ ബെഞ്ചിലെ അംഗമല്ലാത്ത ആളെ കണ്ടെത്തുക :

രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കുന്നത് ?

സുപ്രീം കോടതിയുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക ? 

i) അനുച്ഛേദം 124 (1) - ഇന്ത്യക്ക് ഒരു സുപ്രീം കോടതി ഉണ്ടായിരിക്കണം എന്നനുശാസിക്കുന്നു 

ii) അനുച്ഛേദം 124 (3) - സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതുമായി സംബന്ധിച്ച കാര്യങ്ങൾ 

iii അനുച്ഛേദം 125 - സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളം 

സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെയും മാറ്റ് ജഡ്ജിമാരുടേയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വകയിരുത്തിയിരിക്കുന്നത് ?

അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്?