App Logo

No.1 PSC Learning App

1M+ Downloads

“ ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് '', അളക്കാൻ ഉപയോഗിക്കുന്ന SI യൂണിറ്റ് ഏത് ?

Aകിലോഗ്രാം

Bകിലോഗ്രാം ഭാരം

Cകിലോമീറ്റർ

Dമോൾ

Answer:

A. കിലോഗ്രാം

Read Explanation:

കിലോഗ്രാം (kg):

  • അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ (SI) പിണ്ഡത്തിന്റെ അടിസ്ഥാന യൂണിറ്റ് കിലോഗ്രാം ആണ്.

  • ഒരു വസ്തുവിലെ ദ്രവ്യത്തിന്റെ അളവാണ് പിണ്ഡം, അത് സ്ഥിരമായി തുടരുന്നു.

കിലോഗ്രാം ഭാരം (kgwt):

  • കിലോഗ്രാം ഭാരം (kgwt) എന്നത് ഭാരത്തിന്റെ ഒരു യൂണിറ്റാണ്.

  • ഗുരുത്വാകർഷണം മൂലം ഒരു വസ്തുവിൽ പ്രയോഗിക്കുന്ന ബലമാണ് ഭാരം.

  • ഭാരത്തിന്റെ SI യൂണിറ്റ് ന്യൂട്ടൺസ് (N) ആണ്.

  • ഒരു കിലോഗ്രാം ഭാരം = 9.8 N


Related Questions:

ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ് ?

Brass is an alloy of --------------and -----------

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ ഏതെല്ലാം? 

  1. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം ആണ് ഭ്രമണം.

  2. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനു പുറത്തു വരുന്ന ചലനം ആണ് പരിക്രമണം.

  3. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം ഭ്രമണ ചലനം ആണ്. 

പവറിന്റെ യൂണിറ്റ് എന്ത്?

ഒരു വസ്തു 12 മീറ്റർ ഉയർത്തുന്നതിനായി 60 N ബലം ഉപയോഗിച്ചു. ഇതിനായി ചെലവഴിച്ച സമയം 6 മിനുറ്റ് ആണ്. ഇതിനുവേണ്ട പവർ എത്ര ?