Question:

ഹൈഡ്രോളിക് പ്രസിന്റെ പ്രവർത്തനതത്വം ഏത് ?

Aചാൾസ് നിയമം

Bആർക്കമൈഡിസ് തത്വം

Cപാസ്കൽ നിയമം

Dന്യൂട്ടന്റെ രണ്ടാം ചലന നിയമം

Answer:

C. പാസ്കൽ നിയമം

Explanation:

പാസ്ക്ല്‍ നിയമം

  • പാസ്ക്കല്‍ നിയമം ആവിഷ്കരിച്ചത് : ബ്ലെയ്സ് പാസ്കൽ
  • "ഒരു സംവൃതവ്യൂഹത്തില്‍ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മര്‍ദ്ദം ദ്രാവകത്തിന്‍റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടും" ഇതാണ് പാസ്ക്കല്‍ നിയമം. 
  • മർദ്ദം പ്രയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല എന്നതാണ് പാസ്കൽ നിയമത്തിന്റെ അടിസ്ഥാനം

പാസ്ക്ല്‍ നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ

  • ഹൈഡ്രോളിക് പ്രസ്
  • ഹൈഡ്രോളിക് ജാക്ക്
  • ഹൈഡ്രോളിക് ബ്രേക്ക്
  • എക്സ്കവേറ്റർ




Related Questions:

ശബ്ദം അളക്കുന്ന യൂണിറ്റ് ഏത് ?

ബലത്തിന്റെ യൂണിറ്റ് ഏത് ?

അണക്കെട്ടിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജ്ജമാണുള്ളത്?

ക്വാണ്ടം മെക്കാനിക്സ് രൂപപ്പെടുത്തിയത് ആരാണ്?

ശബ്ദത്തിന്റെ പ്രതിഫലനം മൂലമുണ്ടാകുന്നതാണ് :