Question:
ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തത് നിലവിൽ വന്നത് എന്ന് ?
A1976
B1977
C1947
D1950
Answer:
B. 1977
Explanation:
ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖം
- നെഹ്റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയം ആമുഖമായി മാറിയത് - 1946 ഡിസംബർ 13
- ലക്ഷ്യ പ്രമേയത്തെ ഭരണ ഘടന നിർമ്മാണ സമിതി അംഗീകരിച്ചത് - 1947 ജനുവരി 22
- ആമുഖം നിലവിൽ വന്നത് - 1950 ജനുവരി 26
- ഭേദഗതി ചെയ്തത് - 1976
- ഭേദഗതി നിലവിൽ വന്നത് - 1977 ജനുവരി 3
- ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏക തീയതി - 1949 നവംബർ 26
1976 ലെ 42 -ാം ഭേദഗതി പ്രകാരം വന്ന മാറ്റങ്ങൾ
- സോഷ്യലിസം , മതേതരത്വം എന്നീ വാക്കുകൾ കൂട്ടിച്ചേർത്തു
- രാജ്യത്തിന്റെ ഐക്യം എന്നതിന് പകരം ഐക്യവും അഖണ്ഡതയും എന്നാക്കി മാറ്റി