Question:

ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്നത്‌?

Aട്രോപ്പോസ്ഫിയര്‍

Bബയോസ്ഫിയര്‍

Cമിസോസ്ഫിയര്‍

Dസ്ട്രാറ്റോസ്ഫിയര്‍

Answer:

A. ട്രോപ്പോസ്ഫിയര്‍

Explanation:

ട്രോപ്പോസ്ഫിയര്‍

  • ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് കാണപ്പെടുന്ന അന്തരീക്ഷ പാളി 
  • ട്രോപോസ്ഫിയറിന്റെ അർതഥം - സംയോജന മേഖല 
  • വായുവിന്റെ സംവഹനം മൂലമാണ് ട്രോപോസ്ഫിയർ ചൂട് പിടിക്കുന്നത് 
  • ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്ന അന്തരീക്ഷ പാളി 
  • മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾ വസിക്കുന്ന അന്തരീക്ഷ പാളി 
  • ഭൂമദ്ധ്യരേഖാപ്രദേശങ്ങളിൽ ട്രോപോസ്ഫിയറിന്റെ ഉയരം - 18 -20 കിലോമീറ്റർ 
  • ധ്രുവപ്രദേശങ്ങളിൽ ട്രോപോസ്ഫിയറിന്റെ ഉയരം - 7 കിലോമീറ്റർ 
  • ട്രോപോസ്ഫിയറിന്റെ മുകൾഭാഗത്തേക്ക് പോകുന്തോറും അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞു വരുന്നു 
  • ട്രോപോസ്ഫിയറിലുള്ള വായുപ്രവാഹം അറിയപ്പെടുന്നത് - ജെറ്റ് പ്രവാഹം 
  • ട്രോപോസ്ഫിയറിന് മുകളിലുള്ള സംക്രമണ മേഖല അറിയപ്പെടുന്നത്  - ട്രോപ്പോപാസ് 

Related Questions:

ഭൂമിയിൽ നിന്നും അകലെ സ്ഥിതി ചെയ്യുന്നതും ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ വാതകങ്ങൾ പാളികളായി കാണപെടുന്നതുമായ അന്തരീക്ഷ ഭാഗം ?

ഏറ്റവും താപനില കൂടിയ അന്തരീക്ഷ പാളി ഏത് ?

അന്തരീക്ഷസ്ഥിതിയിലെ എല്ലാ വ്യതിയാനങ്ങളും സംഭവിക്കുന്ന അന്തരീക്ഷ പാളിയാണ് ?

ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷ പാളി ഏത് ?

താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങളാണ് :