Question:

ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്നത്‌?

Aട്രോപ്പോസ്ഫിയര്‍

Bബയോസ്ഫിയര്‍

Cമിസോസ്ഫിയര്‍

Dസ്ട്രാറ്റോസ്ഫിയര്‍

Answer:

A. ട്രോപ്പോസ്ഫിയര്‍

Explanation:

ഊഷ്മാവിനെ അടിസ്ഥാനമാക്കി ഹോമോസ്ഫിയറിനെ നാലായി തരംതിരിച്ചിരിക്കുന്നു:

1. ട്രോപോസ്ഫിയർ

2.സ്ട്രാറ്റോസ്ഫിയർ

3.മിസോസ്ഫിയർ

4.തെർമോസ്ഫിയർ

  • ഭൂമിയുടെ പ്രതലത്തോടെ ഏറ്റവും ചേർന്നുള്ള അന്തരീക്ഷ പാളി -ട്രോപോസ്ഫിയർ
  • ട്രോപോസ്ഫിയർ അർത്ഥം സംയോജന മേഖല
  • കാലാവസ്ഥ വ്യതിയാനത്തിന് കാരണമായ മണ്ഡലമാണ്- ട്രോപോസ്ഫിയർ
  • ട്രോപോപാസിനു മുകളിലായി 20 മുതൽ 50 കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ മണ്ഡലം - സ്ട്രാറ്റോസ്ഫിയർ.
  • ഓസോൺ കവചം സ്ഥിതിചെയ്യുന്നത് -സ്ട്രാറ്റോസ്ഫിയർ
  • സ്ട്രാറ്റോപാസിൽ നിന്നും തുടങ്ങി 50 മുതൻ 80 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷ മണ്ഡലം- മിസോസ്ഫിയർ,
  • അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഉഷ്ണവും അനുഭവപ്പെടുന്ന മണ്ഡലം - മിസോസ്ഫിയർ
  • മിസോപ്പാസിൽ തുടങ്ങി 80 മുതൽ 480 കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ മണ്ഡലം - തെർമോസ്ഫിയർ
  • തെർമോസ്ഫിയറിന്റെ ഉയരം കൂടുന്തോറും താപനില കൂടുന്നു

Related Questions:

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷത്തിലെ പാളി :

ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ രാത്രി കാലത്ത് ആകാശത്ത് ദൃശ്യമാകുന്ന വർണ്ണകാഴ്ചകൾ ആണ് ധ്രുവദീപ്‌തി. ഈ പ്രതിഭാസം അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് കാണപ്പെടുന്നത് ?

undefined

ലിസ്റ്റ് ചെയ്തിരിക്കുന്ന വസ്തുതകൾ സൂചിപ്പിക്കുന്ന അന്തരീക്ഷ പാളി തിരിച്ചറിഞ്ഞ്, താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക

  • ഇവിടെ ആദ്യ 20 km ഒരേ താപനിലയും അതുകഴിഞ്ഞ് 50 km ഉയരം വരെ ഓസോൺ പാളിയുടെ സാന്നിധ്യം ഉള്ളതുകൊണ്ടും ഓസോൺ പാളി അൾട്രാ വയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്നത് കൊണ്ടും താപനില ഉയരുകയും ചെയ്യുന്നു 

  • ഇത് അന്തരീക്ഷത്തിലെ ചാലകം അല്ലാത്ത  മേഖലയാണ്

  • ഇവിടെ വായുവിൽ ഓക്സിജന്റെ അളവ്  കുറവാണ്

  • ഇവിടെ ചെറിയ പൊടിയോ നീരാവിയോ ഉള്ള മേഘങ്ങൾ ഇല്ല.

മഴമേഘങ്ങൾ എന്നറിയപ്പെടുന്നത് ?