App Logo

No.1 PSC Learning App

1M+ Downloads

കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aചെറുതുരുത്തി

Bതിരൂർ

Cകാലടി

Dപാലക്കാട്

Answer:

A. ചെറുതുരുത്തി

Read Explanation:

  • കേരളീയ നൃത്തകലകൾ അഭ്യസിപ്പിക്കുന്ന കല്പിത സർവകലാശാലയാണ് കേരള കലാമണ്ഡലം.
  • 1930ൽ വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേർന്നാണ് കലാമണ്ഡലം സ്ഥാപിച്ചത്.
  • തൃശ്ശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴയുടെ തീരത്തായാണ് സ്ഥാപനം.
  • കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, നങ്ങ്യാര്‍കൂത്ത്, പഞ്ചവാദ്യം എന്നിവയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്.
  • കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഡീംഡ് സര്‍വ്വകലാശാലയാണിത്.

Related Questions:

കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ മ്യൂസിയം ഓഫ് ക്ലാസിക്കൽ ആർട്സ് സ്ഥിതി ചെയ്യുന്നത് എവിടെ ?

മഹാകവി വള്ളത്തോൾ ചെറുതുരുത്തിയിൽ കലാമണ്ഡലം സ്ഥാപിച്ച വർഷം?

പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ് ?

സ്കൂൾ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടർ ആരായിരുന്നു ?

കേരള സാഹിത്യ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചത് ആരായിരുന്ന ?