Question:
സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
Aഅലഹബാദ്
Bഅഹമ്മദാബാദ്
Cപോർബന്തർ
Dദണ്ഡി കടപ്പുറം
Answer:
B. അഹമ്മദാബാദ്
Explanation:
ഗുജറാത്തിലെ സബർമതി നദീതീരത്ത് ഗാന്ധിജി സ്ഥാപിച്ച ആശ്രമമാണ് സബർമതി ആശ്രമം. ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു. അഹമ്മദാബാദ് നഗരത്തിൽ നിന്ന് വടക്കുമാറി പ്രശാന്ത സുന്ദരമായ സ്ഥലത്താണ് സബർമതി ആശ്രമം. ഗാന്ധിജി തന്റെ ജീവിതത്തിലെ ഏകദേശം 12 വർഷങ്ങൾ ഈ ആശ്രമത്തിലാണ് ചിലവഴിച്ചത്.