ഇന്ത്യൻ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതി എന്ന സംഘടന സ്ഥാപിക്കപ്പെട്ട സ്ഥലം?Aപഞ്ചാബ്Bധാക്ക്Cമഹാരാഷ്ട്രDബംഗാൾAnswer: D. ബംഗാൾ Read Explanation: ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമൂന്നുദശകങ്ങളിൽ ബംഗാളിലാകമാനം വേരുറപ്പിച്ച ഒരു വിപ്ലവപ്രസ്ഥാനമായിരുന്നു അനുശീലൻസമിതി. 1902 ൽ പ്രമഥ് നാഥ് മിത്രയാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. അനുശീലൻസമിതിയെ ഭാരതത്തിലെ സംഘടിത സ്വഭാവമുള്ള ആദ്യകാല സമരപ്രസ്ഥാനങ്ങളിൽ ഒന്നായി കരുതപ്പെടുന്നുണ്ട്. കൊൽക്കത്തയും,ധാക്കയുമായിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രധാന ശക്തികേന്ദ്രങ്ങൾ. ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ സായുധസമരമാർഗ്ഗമാണ് ഈ സംഘടന അവലംബിച്ചിരുന്നത്. Read more in App