Question:

ഒരു ധാരാതലീയ ഭൂപടത്തിൽ കൃഷിയിടങ്ങളെ ചിത്രീകരിക്കുന്നതിനായി ഉപയോഗിക്കുന്ന നിറമേത് ?

Aനീല

Bപച്ച

Cമഞ്ഞ

Dഇവയൊന്നുമല്ല

Answer:

C. മഞ്ഞ

Explanation:

  • ധരാതലീയ ഭൂപടങ്ങൾ - സമഗ്രമായ ഭൂസർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഭൂപടം
  • പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ ഭൌമോപരിതല സവിശേഷതകളെയും വളരെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഭൂപടമാണ് ധരാതലീയ ഭൂപടങ്ങൾ
  • ഭൌമോപരിതലത്തിലെ ഉയർച്ചതാഴ്ച്ചകൾ ,നദികൾ ,മറ്റു ജലാശയങ്ങൾ ,വനങ്ങൾ ,കൃഷിസ്ഥലങ്ങൾ ,തരിശുഭൂമികൾ ,ഗ്രാമങ്ങൾ ,പട്ടണങ്ങൾ ,ഗതാഗത വാർത്താ വിനിമയ മാർഗങ്ങൾ എന്നിവ ചിത്രീകരിക്കുന്നു

ഒരു ധാരാതലീയ ഭൂപടത്തിൽ ഭൂസവിശേഷതകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറങ്ങൾ

  • കൃഷിസ്ഥലങ്ങൾ - മഞ്ഞ
  • അക്ഷാംശ -രേഖാംശ രേഖകൾ ,വരണ്ട ജലാശയങ്ങൾ ,റെയിൽപ്പാത ,ടെലഫോൺ - ടെലഗ്രാഫ് ലൈനുകൾ - കറുപ്പ്
  • സമുദ്രങ്ങൾ ,നദികൾ ,കുളങ്ങൾ ,കിണറുകൾ - നീല
  • വനങ്ങൾ ,പുൽമേടുകൾ ,ഫലവൃക്ഷ തോട്ടങ്ങൾ - പച്ച
  • തരിശുഭൂമി - വെള്ള
  • പാർപ്പിടങ്ങൾ ,റോഡ് ,പാതകൾ ,ഗ്രിഡ്ലൈനുകൾ - ചുവപ്പ്
  • കോണ്ടൂർരേഖകളും അവയുടെ നമ്പറുകളും ,മണൽക്കൂനകൾ - തവിട്ട്

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ 'ലാർജ് സ്കെയിൽ ' മാപ്പ് ഏതാണ് ?

പാർപ്പിടങ്ങൾ , റോഡുകൾ എന്നിവയെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ നിറമേത് ?

ഭൂപടത്തിൽ സവിശേഷതകൾ ചിത്രീകരിക്കാൻ വെള്ളനിറം സൂചിപ്പിക്കുന്നതെന്ത്?

ഭൂപടങ്ങളിലെ നീല നിറം എന്തിനെ പ്രതിനിദാനം ചെയ്യുന്നു ?

ഭൂപടത്തിൽ കൃഷിയിടങ്ങൾ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?