Question:
ത്രിതല പഞ്ചായത്ത് സംവിധാനം ദ്വിതലമാക്കി പരിഷ്കരിക്കണമെന്ന് ശിപാർശ ചെയ്ത കമ്മിറ്റി ഏത് ?
Aഅശോക് മേത്ത കമ്മിറ്റി
Bസാദിഖ് അലി കമ്മീഷൻ
Cഎൽ.എം സിങ്‌വി കമ്മീഷൻ
Dപി.കെ തുംഗൻ കമ്മീഷൻ
Answer:
A. അശോക് മേത്ത കമ്മിറ്റി
Explanation:
അശോക് മേത്താ കമ്മിറ്റി
- 1977 ഡിസംബറിൽ പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ കുറിച്ച് പഠിക്കാൻ ജനതാ സർക്കാർ അശോക് മേത്ത കമ്മിറ്റി രൂപീകരിച്ചു.
- 'കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ്' എന്നും ഈ കമ്മിറ്റി അറിയപ്പെടുന്നു.
- ജില്ലാതലത്തിൽ ജില്ലാ പരിഷത്തുകളും മണ്ഡല് പഞ്ചായത്തുകളും ഉൾപ്പെടുത്തി പഞ്ചായത്ത് രാജ് ദ്വിതല ഘടന വേണമെന്ന് ഈ കമ്മിറ്റി വാദിച്ചു.
- 1978 ഓഗസ്റ്റിൽ, രാജ്യത്തെ പഞ്ചായത്തീരാജ് സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി 132 ശുപാർശകളുള്ള ഒരു റിപ്പോർട്ട് കമ്മിറ്റി സമർപ്പിച്ചു.