Question:

SCയ്ക്കും STയ്ക്കും പ്രത്യേക കമ്മീഷനുകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി ?

A86-ാം ഭേദഗതി

B84-ാം ഭേദഗതി

C89-ാം ഭേദഗതി

D92-ാം ഭേദഗതി

Answer:

C. 89-ാം ഭേദഗതി

Explanation:

  • ദേശീയ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്- 1992 മാർച്ച് 1
  • ദേശീയ പട്ടിക ജാതി -പട്ടികവർഗ്ഗ കമ്മീഷൻറെ  ആദ്യ ചെയർമാൻ -ശ്രീരാംധൻ
  • സംയുക്ത പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷനെ വിഭജിച്ച് ദേശീയ പട്ടികജാതി കമ്മീഷനും ദേശീയ പട്ടിവർഗ്ഗ കമ്മീഷനും രൂപീകരിക്കാൻ വ്യവസ്ഥ ചെയ്ത ഭരണഘടനാ  ഭേദഗതി-    89-ാംഭേദഗതി  (2003)
  • ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്- 2004
  • ദേശീയ പട്ടികജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് -അനുച്ഛേദം 338
  • ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് -പ്രസിഡന്റ്
  • ദേശീയ പട്ടികജാതി കമ്മീഷന്റെ ആദ്യ ചെയർമാൻ -സൂരജ് ഭാൻ (2004 )
  • ദേശിയ  പട്ടികവർഗ്ഗ  കമ്മീഷൻ  നിലവിൽ  വന്നത്  -   2004 ൽ
  •  ദേശിയ  പട്ടികവർഗ്ഗ  കമ്മീഷൻറെ  പ്രഥമ  അദ്ധ്യക്ഷൻ-  കൻവർ സിംഗ്‌(2004)

Related Questions:

നാട്ടുരാജാക്കന്‍മാര്‍ക്ക് നല്‍കിയിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കിയ ഭേദഗതി ?

73,74 ഭരണഘടന ഭേദഗതികൾക്ക് മുൻപ് പാർലമെന്റിൽ അവതരിപ്പിച്ച്പാസ്സാകാതെപോയ പഞ്ചായത്തിരാജ് നഗരപാലികയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ഏതാണ് ?

ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് 'മൗലിക കര്‍ത്തവ്യങ്ങള്‍' ഉള്‍പ്പെടുത്തിയത് ?

ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത് ?

ഭരണഘടനയിലെ ഏറ്റവും വിപുലമായ ഭേദഗതി ഏത് ?