Question:

പഞ്ചായത്തീരാജ് നിയമത്തിന് ആധാരമായ ഭരണഘടന ഭേദഗതി എത്രമത്തേതാണ് ?

A44

B73

C86

D74

Answer:

B. 73

Explanation:

73-ാം ഭേദഗതി

  • 1989ൽ രാജീവ് ഗാന്ധിയാണ് പഞ്ചായത്ത് രാജ് ബിൽ 64-ാം ഭരണഘടന ഭേദഗതിയായി പാർലമെൻറിൽ അവതരിപ്പിച്ചത്.
  • എന്നാൽ രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കാതെ ഈ ബില്ല് പാസായില്ല.
  • അതിനുശേഷം 1992ൽ അധികാരത്തിൽ വന്ന പി.വി നരസിംഹറാവു സർക്കാർ 73, 74 ഭരണഘടന ഭേദഗതികൾ പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കി.
  • 73-ാം ഭരണഘടന ഭേദഗതി പഞ്ചായത്ത് രാജ് നിയമവുമായി ബന്ധപ്പെട്ടതാണ്.
  • 74-ാം ഭരണഘടന ഭേദഗതി നഗരപാലിക നിയമത്തെ സംബന്ധിച്ചുള്ളതാണ്.
  • 1993 ഏപ്രിൽ 24നാണ് 73-ാം ഭരണഘടന ഭേദഗതി നിലവിൽ വന്നത്,
  • 2010 മുതൽ ഏപ്രിൽ 24 പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്നു.

Related Questions:

എത്രാമത്തെ ഭേദഗതിയിലൂടെ ആണ് 'സോഷ്യലിസ്റ്റ്' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത് ?

SCയ്ക്കും STയ്ക്കും പ്രത്യേക കമ്മീഷനുകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി ?

ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ് ?

സംസ്ഥാന നിയമസഭയിലെ ആംഗ്ലോ - ഇന്ത്യന്‍ റിസര്‍വ്വേഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ നിയമനിർമ്മാണ സഭകളിലെ ആംഗ്ലോ-ഇന്ത്യൻ സംവരണത്തിൽ വന്ന മാറ്റം ?