App Logo

No.1 PSC Learning App

1M+ Downloads

പഞ്ചായത്തീരാജ് നിയമം എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?

A73-ാം ഭേദഗതി

B86-ാം ഭേദഗതി

C102-ാം ഭേദഗതി

D56-ാം ഭേദഗതി

Answer:

A. 73-ാം ഭേദഗതി

Read Explanation:

73-ാം ഭേദഗതി

  • 1989ൽ രാജീവ് ഗാന്ധിയാണ് പഞ്ചായത്ത് രാജ് ബിൽ 64-ാം ഭരണഘടന ഭേദഗതിയായി പാർലമെൻറിൽ അവതരിപ്പിച്ചത്.
  • എന്നാൽ രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കാതെ ഈ ബില്ല് പാസായില്ല.
  • അതിനുശേഷം 1992ൽ അധികാരത്തിൽ വന്ന പി.വി നരസിംഹറാവു സർക്കാർ 73, 74 ഭരണഘടന ഭേദഗതികൾ പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കി.
  • 73-ാം ഭരണഘടന ഭേദഗതി പഞ്ചായത്ത് രാജ് നിയമവുമായി ബന്ധപ്പെട്ടതാണ്.
  • 74-ാം ഭരണഘടന ഭേദഗതി നഗരപാലിക നിയമത്തെ സംബന്ധിച്ചുള്ളതാണ്.
  • 1993 ഏപ്രിൽ 24നാണ് 73-ാം ഭരണഘടന ഭേദഗതി നിലവിൽ വന്നത്,
  • 2010 മുതൽ ഏപ്രിൽ 24 പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്നു.




Related Questions:

2011 ൽ ഭരണഘടനയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എന്ന തലകെട്ടോടുകൂടി ഭാഗം IX-B എന്ന് കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?

2023 ലെ ജൈവ വൈവിധ്യ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയത് എന്ന് ?

1974 ൽ സിക്കിമിന് അസോസിയേറ്റ് സംസ്ഥാനം എന്ന പദവി നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?

സംസ്ഥാന പി എസ് സി അംഗങ്ങളുടെ കാലാവധി 60 വയസ്സ് ആയിരുന്നു.അത് 62 ആക്കി ഉയർത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്?

12-ാം ഷെഡ്യൂൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?