Question:
ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം ഏതാണ് ?
Aക്ലോറിൻ
Bആർഗൺ
Cനൈട്രജൻ
Dഫ്ലൂറിൻ
Answer:
D. ഫ്ലൂറിൻ
Explanation:
- ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം, ഫ്ലൂറിൻ (Flourine) ആണ്
- ഏറ്റവുംകുറവ് ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം, ഫ്രാൻഷ്യം (Francium) ആണ്
Note:
- ഗ്രൂപ്പിൽ - ന്യൂക്ലിയർ ചാർജ് കുറയുന്നു. വാലൻസ് ഇലക്ട്രോണുകൾ നഷ്ടപ്പെടാനുള്ള പ്രവണത കൂടുന്നു. അതിനാൽ, ലോഹ സ്വഭാവം കൂടുന്നു
പിരീഡിൽ - ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നതിനാൽ, വാലൻസ് ഇലക്ട്രോണുകൾ നഷ്ടപ്പെടാനുള്ള പ്രവണത കുറയുന്നു. അതിനാൽ, ലോഹ സ്വഭാവം കുറയുന്നു
- ഗ്രൂപ്പിൽ - ന്യൂക്ലിയർ ചാർജ് കുറയുന്നു. വാലൻസ് ഷെല്ലിൽ ഇലക്ട്രോണുകൾ നേടാനുള്ള പ്രവണത കുറയുന്നു. അതിനാൽ, നോൺ-മെറ്റാലിക് സ്വഭാവം കുറയുന്നു
പിരീഡിൽ - ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നതിനാൽ, വാലൻസ് ഷെല്ലിൽ ഇലക്ട്രോണുകൾ നേടാനുള്ള പ്രവണത വർദ്ധിക്കുന്നതിനാൽ, നോൺ-മെറ്റാലിക് സ്വഭാവം വർദ്ധിക്കുന്നു
- ഗ്രൂപ്പിൽ - ന്യൂക്ലിയർ ചാർജ് കുറയുന്നതിനാൽ, വാലൻസ് ഷെല്ലിൽ ഇലക്ട്രോണുകൾ നേടാനുള്ള പ്രവണത കുറയുന്നു, ഇലക്ട്രോനെഗറ്റിവിറ്റി കുറയുന്നു
പിരീഡിൽ - ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നതിനാൽ വാലൻസ് ഷെല്ലിൽ ഇലക്ട്രോണുകൾ നേടാനുള്ള പ്രവണത വർദ്ധിക്കുന്നതിനാൽ, ഇലക്ട്രോനെഗറ്റിവിറ്റി വർദ്ധിക്കുന്നു