Question:
തിരുവിതാംകൂറിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ച സംഭവമേത് ?
Aമലയാളി മെമ്മോറിയൽ
Bഈഴവ മെമ്മോറിയൽ
Cനിവർത്തന പ്രക്ഷോഭം
Dഇതൊന്നുമല്ല
Answer:
A. മലയാളി മെമ്മോറിയൽ
Explanation:
- തിരുവിതാംകൂറിലെ ഉയർന്ന ഉദ്യോഗങ്ങളിൽ പരദേശികളായ തമിഴ് ബ്രാഹ്മണന്മാരെ നിയമിച്ചിരുന്നതിൽ അമർഷം പൂണ്ട് ശ്രീമൂലം തിരുനാൾ മഹാരാജാവിന് നാട്ടുകാർ സമർപ്പിച്ച നിവേദനമാണ് “മലയാളി മെമ്മോറിയൽ”.
- “തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് ” എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ബാരിസ്റ്റർ ജി.പി.പിള്ളയും, കെ.പി.ശങ്കരമേനോൻ , സി.വി.രാമൻപിള്ള എന്നിവരുമാണ് ഇതിനു മുൻകൈയെടുത്തത്.
- 1891 ജനുവരിയിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ച ഹർജിയിൽ നാനാജാതിമതസ്ഥരായ 10028 പേര് ഒപ്പിട്ടിരുന്നു.
- ഇന്നാട്ടുകാർക്ക് നാടിൻറെ ഭരണത്തിൽ നല്ലൊരു പങ്ക് നിഷേധിക്കപ്പെടുന്നതിനെയും വിശേഷിച്ച് സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗങ്ങളിൽ നിന്ന് അവരെ മനഃപൂർവ്വമായി ഒഴിച്ച് നിർത്തുന്നതിനെതിനുമെതിരായിരുന്നു ഹർജി.
- തിരുവിതാംകൂറിനു പുറത്തുള്ളവരെ അപേക്ഷിച്ച് നാട്ടുകാർക്ക് കൂടുതൽ ഉദ്യോഗങ്ങൾ ലഭിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
- ഉദ്യോഗനിയമനങ്ങളിൽ നാട്ടുകാർക്ക് ജാതിമതപരിഗണനകളില്ലാതെ മുൻഗണന നല്കണമെന്നും നിയമനങ്ങളിൽ ആനുപാതിക പ്രാതിനിധ്യം വേണമെന്നുമായിരുന്നു ഇതിലെ മുഖ്യ ആവശ്യങ്ങൾ
- മലയാളി മെമ്മോറിയൽ രാജാവിന് സമർപ്പിച്ചതാര് – കെ.പി. ശങ്കരമേനോൻ
- മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത് – സി.വി. രാമൻപിള്ള
- മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ – സി.വി. രാമൻപിള്ള.
- മലയാളി മെമ്മോറിയലിനെ തകർക്കുക എന്ന ഉദ്ദേശത്തോടെ തമിഴ് ബ്രാഹ്മണർ, ഹിന്ദു മലയാളികൾ, ക്രൈസ്തവ മലയാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ആളുകൾ ചേർന്ന് ഒപ്പുവെച്ച ഒരു മെമ്മോറിയൽ 1891 ജൂൺ 3 ന് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിച്ചു. ഇതാണ് എതിർ മെമ്മോറിയൽ എന്നറിയപ്പെടുന്നത്.