തൈറോക്സിനും കാൽസൈറ്റൊണിനും ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏതാണ് ?
Aപിനിയൽ
Bതൈറോയ്ഡ്
Cകരൾ
Dപാൻക്രിയാസ്
Answer:
B. തൈറോയ്ഡ്
Read Explanation:
തൈറോയ്ഡ് ഗ്രന്ഥി
- മനുഷ്യനിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയിഡ് ഗ്രന്ഥി.
- തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് “തൈറോക്സിന്‍.” തൈറോക്സിന്റെ നിര്‍മാണത്തിന് അയോഡിന്‍ ആവശ്യമാണ്.
- രക്തത്തില്‍ ആവശ്യത്തിന് അയോഡിന്‍ ഇല്ലാത്തതിനാല്‍ തൈറോയിഡ് ഗ്രന്ഥി വികസിക്കുന്നതാണ് 'ഗോയിറ്റര്‍' രോഗം
- “ഹൈപ്പോ തൈറോയിഡിസം' തൈറോക്സിന്റെ ഉത്പാദനം കുറയുന്നതു കൊണ്ടുണ്ടാവുന്നതാണ്.
- തൈറോക്സിന്റെ ഉത്പാദനം കൂടുന്നതിനാലാണ് “ഹൈപ്പര്‍ തൈറോയിഡിസം" ഉണ്ടാവുന്നത്.
- തൈറോക്സിന്റെ കുറവുമൂലം മാനസികവും ശാരീരകവുമായി വളര്‍ച്ച മുരടിക്കുന്ന അവസ്ഥയാണ് 'ക്രട്ടനിസം'.
- തൈറോക്സിന്റെ കുറവുമൂലം മുതിര്‍ന്നവരിലുണ്ടാകുന്ന രോഗമാണ് 'മിക്സഡിമ' (Myxoedema).
- തൈറോക്സിന്റെ അളവ് കൂട്ടുമ്പോഴുണ്ടാകുന്ന രോഗമാണ് 'എക്സ്‌ഓഫ്താല്‍മിക് ഗോയിറ്റര്‍”.
- തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന മറ്റൊരു ഹോര്‍മോണാണ് 'കാല്‍സിടോണിന്‍.”
- കാല്‍സിടോണിനും പാരാതൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന 'പാരതൊര്‍മോണും' ചേര്‍ന്നാണ് രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ക്രമീകരിക്കുന്നത്.