മെർക്കുറസ് നൈട്രേറ്റ് എന്ന സംയുക്തം കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ
Aമേഘ്നാഥ് സാഹ
Bഹോമി ജെ ബാബ
Cപ്രഫുല്ല ചന്ദ്ര റായ്
Dസത്യേന്ദ്രനാഥ് ബോസ്
Answer:
C. പ്രഫുല്ല ചന്ദ്ര റായ്
Read Explanation:
ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന രസതന്ത്രജ്ഞൻ ആണ് പ്രഫുല്ല ചന്ദ്ര റായ് .
ഭക്ഷണത്തിലെ മായംചേർക്കൽ മുതൽ പീരിയോഡിക് ടേബിളിലെ അജ്ഞാതമൂലകങ്ങളെ കുറിച്ച് വരെ ഗവേഷണം നടത്തിയിരുന്ന റായ് ആണ് മെർക്കുറസ് നൈട്രേറ്റ് എന്ന ലവണം കണ്ടുപിടിച്ചത്.
ഹിന്ദു രസതന്ത്രത്തിന്റെ ചരിത്രം (The History of Hindu Chemistry) ,ഒരു ബംഗാളി രസതന്ത്രജ്ഞന്റെ ജീവിതവും അനുഭവങ്ങളും (Life and Experiences of a Bengali Chemist) എന്നിവ ഇദ്ദേഹത്തിൻറെ പ്രസിദ്ധങ്ങളായ പുസ്തകങ്ങളാണ്.