App Logo

No.1 PSC Learning App

1M+ Downloads
ഉപദ്വീപിയ ഇന്ത്യൻ നദികളിൽ കിഴക്കോട്ട് ഒഴുകുന്നവയെയും പടിഞ്ഞാറോട്ട് ഒഴുകുന്നവയെയും തമ്മിൽ വേർതിരിക്കുന്ന ജലവിഭാജകം ഏത്?

Aപശ്ചിമഘട്ടം

Bപൂർവ്വഘട്ടം

Cരാജ്‌മഹൽ കുന്നുകൾ

Dവിന്ധ്യ-സാത്പുര കുന്നുകൾ

Answer:

A. പശ്ചിമഘട്ടം

Read Explanation:

പശ്ചിമഘട്ടം

  • അറബിക്കടലിനു സമാന്തരമായി താപ്തി നദിയുടെ നദീമുഖം മുതൽ കന്യാകുമാരി വരെ വ്യാപിച്ച കിടക്കുന്ന പർവ്വത നിര

  • ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറെ അതിർത്തി

  • ഉപദ്വീപിയ ഇന്ത്യൻ നദികളിൽ കിഴക്കോട്ട് ഒഴുകുന്നവയെയും പടിഞ്ഞാറോട്ട് ഒഴുകുന്നവയെയും തമ്മിൽ വേർതിരിക്കുന്നത് പശ്ചിമഘട്ടമാണ്

പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങൾ

  • ഗുജറാത്ത്

  • മഹാരാഷ്ട്ര

  • ഗോവ

  • കർണ്ണാടക

  • തമിഴ്നാട്

  • കേരളം


Related Questions:

ഉപദ്വീപീയ പീഠഭൂമിയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക

  1. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും സ്ഥായിയായതുമായ ഭൂവിഭാഗമാണ്
  2. പൊതുവേ ഉപദ്വീപീയ പീഠഭൂമിയുടെ ഉയരം പടിഞ്ഞാറ് നിന്നും കിഴക്കോട്ടേക്ക് വർദ്ധിച്ചു വരുന്നു
  3. ടോറുകൾ, ഖണ്ഡ പർവ്വതങ്ങൾ, ഭ്രംശ താഴ്വരകൾ, ചെങ്കുത്തായ പ്രദേശങ്ങൾ, നിരയായ മൊട്ടക്കുന്നുകൾ എന്നിവ കാണപ്പെടുന്നു
  4. ക്രമരഹിതമായ ത്രികോണാകൃതിയിൽ കാണപ്പെടുന്ന ഭൂവിഭാഗമാണ്
    Which geological feature is associated with recurrent seismic activity, as mentioned in the note?
    പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്ന ജന്തുവർഗങ്ങളിൽ പെടാത്തത് ഏത് ?
    അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏത് ?
    ത്രികോണാകൃതിയിലുള്ള പീഠഭൂമി ഏത്?