തലച്ചോറിലേക്കു പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറുമൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്നു പറയുന്നത്. പക്ഷാഘാതം തലച്ചോറിനു ക്ഷതമേല്‍പ്പിക്കുന്നതിനാല്‍ രോഗിക്കു സ്വയം രോഗം തിരിച്ചറിയാന്‍ സാധിക്കില്ല. അതിനാലാണ് പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ തിരിചച്ചറിയണമെന്ന് പറയുന്നത്.
താഴെ പറയുന്ന ഘടകങ്ങൾ എല്ലാം ഇതിൻറെ സാധ്യത വർധിപ്പിക്കുന്നു.
ഉയർന്ന രക്തസമ്മർദം
പ്രമേഹം
ഉയർന്ന കൊളസ്ട്രോൾ നില
ഹൃദ്രോഗം
പുകവലി
കുടുംബത്തിൽ ആർകെങ്കിലും ഇത് സംഭവിക്കുക
അമിതവണ്ണം
സ്ളീപ് ആപ്നിയ
മദ്യപാനം
കായികാധ്വാനം ഇല്ലാതിരിക്കുക
മയക്കുമരുന്ന് ദുരുപയോഗം