App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ജലത്തിന്റെ സ്ഥിര കാഠിന്യത്തിന് കാരണമായത് ഏത്?

ACa(HCO₃)₂

BMg(HCO₃)₂

CCaCO₃

DMgCl₂

Answer:

D. MgCl₂

Read Explanation:

വെള്ളത്തിന്റെ താൽക്കാലിക കാഠിന്യം (Temprorary hardness of Water):

  • കാൽസ്യം, മഗ്നീഷ്യം ബൈകാർബണേറ്റുകളുടെ Ca(HCO3)2, Mg(HCO3)2 സാന്നിധ്യം, വെള്ളത്തിന്റെ താൽക്കാലിക കാഠിന്യത്തിന് കാരണമാകുന്നു.
  • താൽക്കാലിക കാഠിന്യം, തിളപ്പിച്ച് എളുപ്പത്തിൽ മാറ്റാൻ സാധിക്കുന്നു.


വെള്ളത്തിന്റെ സ്ഥിരമായ കാഠിന്യം (Permanent Hardness of Water):

  • കാൽസ്യത്തിന്റെയും, മഗ്നീഷ്യത്തിന്റെയും ലയിക്കുന്ന ലവണങ്ങളായ, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ സൾഫേറ്റുകളും ക്ലോറൈഡുകളും, വെള്ളത്തിൽ സ്ഥിരമായ കാഠിന്യത്തിന് കാരണമാകുന്നു.
  • സ്ഥിരമായ കാഠിന്യം, തിളപ്പിക്കുന്നതിലൂടെ നീക്കം ചെയ്യാൻ പ്രയാസമാണ്.
  • സോഡിയം കാർബണേറ്റ് (Na2CO3) ചേർത്ത് ജലത്തിന്റെ സ്ഥിര കാഠിന്യം മാറ്റാൻ സാധിക്കുന്നു.
  • ഇത് ജലത്തിൽ അലിഞ്ഞു ചേർന്ന ലവണങ്ങളുമായി പ്രതിപ്രവർത്തിച്ച്, ലയിക്കാത്ത കാർബണേറ്റുകൾ ഉണ്ടാക്കുന്നു. പിന്നീട് അവയെ നീക്കം ചെയ്യാൻ സാധിക്കുന്നു.

Related Questions:

ഏതാനും തുള്ളി ഫിനോൾഫ്തലീൻ ചേർത്താൽ പിങ്ക് നിറം ലഭിക്കുന്ന ലായനി

ജലത്തിലെ ഘടക മൂലകങ്ങൾ

ഒരു ലിറ്റർ ലായനിയിൽ എത്ര മോൾ ലീനം അടങ്ങിയിരിക്കുന്നു എന്നത് കൊണ്ട് അർത്ഥമാക്കുന്നത്?

ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്നത്?

ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമാകുന്ന ലവണം ഏത് ?