App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ കോത്താരി കമ്മീഷന്റെ (1964-66) ശുപാർശ അല്ലാത്തത് ഏതാണ് ?

Aഎല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ അവസരങ്ങൾ തുല്യത ഉറപ്പാക്കുന്നതിനുള്ള പൊതു സ്കൂൾ സംവിധാനം

Bദേശീയ GDPയുടെ 6% വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കണം

Cവിദ്യാഭ്യാസത്തിന്റെ 10+2+3 ഘടന

Dപഠനത്തിന്റെ ഏറ്റവും കുറഞ്ഞ തലങ്ങൾ

Answer:

D. പഠനത്തിന്റെ ഏറ്റവും കുറഞ്ഞ തലങ്ങൾ

Read Explanation:

കോത്താരി കമ്മീഷൻ

  • 1964 ജൂലൈ 14നാണ് കോത്താരി കമ്മീഷൻ രൂപീകരിച്ചത്.
  • ദൗലത് സിംഗ് കോത്താരിയുടെ അധ്യക്ഷതയിലാണ് ഇത് രൂപീകരിച്ചത്
  • ഇന്ത്യൻ എഡ്യുകേഷൻ കമ്മീഷൻ എന്നുമറിയപ്പെടുന്നു.
  • 1966-ൽ കോത്താരി കമ്മീഷൻ 'Education for National Development' (ദേശീയ വികസനത്തിനായുള്ള വിദ്യാഭ്യാസം) എന്ന ഉപശീർഷകത്തിൽ റിപ്പോർട്ട് സമർപ്പിച്ചു.

കോത്താരി കമ്മീഷൻ മുന്നോട്ടുവെച്ച ചില പ്രധാന ശുപാർശകളിൽ ഇവ ഉൾപ്പെടുന്നു:

  • 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം
  • എല്ലാ തലങ്ങളിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത
  • സെക്കൻഡറി തലത്തിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം , വിദ്യാഭ്യാസ സമ്പ്രദായത്തിൽ തൊഴിൽ പരിശീലന പരിപാടികൾ സംയോജിപ്പിക്കാൻ ശുപാർശ ചെയ്തു 
  • വിദ്യാഭ്യാസരംഗത്ത് പൊതുനിക്ഷേപം വർധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ ഫണ്ട് സ്ഥാപിക്കുക 
  • ഗണിതവും ശാസ്ത്രവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാക്കുക
  • ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക

Related Questions:

നാഷണൽ എഡ്യൂക്കേഷൻ പോളിസി നിലവിൽ വന്ന വർഷം?
"എന്തൊക്കെ വൈകല്യങ്ങളുണ്ടെങ്കിലും അമ്മയുടെ മാറിലേക്കെന്നപോലെ ഞാനെൻറെ മാതൃഭാഷയോട് പറ്റിച്ചേർന്നുതന്നെ നിൽക്കും. ജീവൻ നൽകുന്ന മുലപ്പാൽ അവിടെനിന്നേ എനിക്ക് ലഭിക്കൂ" - ഈ വാക്കുകൾ ആരുടേതാണ് ?
ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് 1853ൽ ______ സ്ഥാപിച്ചു
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്നതിനും, വിദ്യാർത്ഥി രജിസ്ട്രേഷനും, വിസ അപേക്ഷ പ്രക്രിയകൾക്കും, വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പുതിയ പോർട്ടൽ ഏത് ?
രാജ്യത്തെ വിവിധ ഭാഗങ്ങളിലൂടെ ട്രെയിനിൽ സഞ്ചരിച്ച് ആളുകളുമായി സംസാരിച്ച് ജീവിതവും സംസ്കാരവും പഠിക്കുക എന്ന ലക്ഷ്യത്തോടെ ജമ്മു കാശ്മീർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?