App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഒന്ന് ശരിയല്ല ഇതിൽ ഏതാണ്?

Aഭരണഘടനയുടെ 324-ലെ അനുഛേദം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടതാണ്

Bതിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്

Cതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനാണ്

D25 ജനുവരി 25 ദേശീയ ദിനമായി ആചരിക്കുന്നു

Answer:

C. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനാണ്

Read Explanation:

  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് 1950 ജനുവരി 25
  • 2011 മുതൽ ജനുവരി 25 ദേശീയ സമ്മതിദായകദിനമായി ആഘോഷിക്കുന്നു.
  • ചീഫ് ഇലക്ഷൻ കമ്മീഷണറും രണ്ട് ഇലക്ഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റു രണ്ടു കമ്മീഷണർമാരെയും  നിയമിക്കുന്നത് : രാഷ്ട്രപതി
  • ഇലക്ഷൻ കമ്മീഷനിലെ അംഗങ്ങളുടെ യോഗ്യതയെപ്പറ്റി ഭരണഘടനയിൽ പരാമർശിക്കുന്നില്ല
  •  സുപ്രീംകോടതി ജഡ്ജിയുടേതിനു സമാനമായ സ്ഥാനവും വേതനവുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്ക് ഉള്ളത്
  • കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും രാജിക്കത്ത്‌ നൽകുന്നത് : രാഷ്ട്രപതിക്ക്
  • കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നീക്കം ചെയ്യുന്നത് : രാഷ്ട്രപതി
  • തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ കാലാവധി : 6 വർഷം അഥവാ 65 വയസ്സ്
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം  ചെയ്യുന്നതിനുള്ള നടപടിക്രമം : ഇംപീച്ച്മെൻറ്
  • ലോക്സഭാ അംഗങ്ങളുടെയും രാജ്യസഭാംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച് രാഷ്ട്രപതിയെ ഉപദേശിക്കുന്നത് : തിരഞ്ഞെടുപ്പ് കമ്മീഷൻ

  •  രാഷ്ട്രീയപാർട്ടികൾക്ക് അംഗീകാരം നൽകുന്നതും ചിഹ്നം അനുവദിക്കുന്നതും : തിരഞ്ഞെടുപ്പ്  കമ്മീഷൻ

  • തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം : നിർവചൻ സദൻ ,ന്യൂഡൽഹി

  • ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ : സുകുമാർ സെൻ

  •  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഏക വനിത : വിഎസ് രമാദേവി 

  • ഏറ്റവും കുറച്ചുകാലം തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നത് വിഎസ് രമാദേവി 

  • ഏറ്റവും കൂടുതൽ കാലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നത് : കെ വി കെ സുന്ദരം

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത് : സംസ്ഥാന ഇലക്ഷൻ കമ്മീഷൻ


Related Questions:

ഇന്ത്യയിൽ നോട്ട നടപ്പിലാക്കുവാൻ പൊതുതാൽപര്യ ഹർജി നൽകിയ സംഘടന ഏത് ?

Which of the following Articles includes provision for Election commission?

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസർ ആരാണ് ?

നിഷേധവോട്ട് (NOTA) നടപ്പിലാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇൻഡ്യ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഉൾപ്പെടുത്തിയ പുതിയ സംവിധാനം ഏത് പേരിൽ അറിയപ്പെടും?