Question:
താഴെ പറഞ്ഞിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
Aപഞ്ചായത്തിരാജ് സംവിധാന പ്രകാരം 1/3 സീറ്റുകൾ എല്ലാ തലങ്ങളിലും സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
Bപഞ്ചായത്തിരാജ് ഭരണഘടനയുടെ 11-ാം ഷെഡ്യൂളുമായി ബന്ധപ്പെട്ടിരിക്കുന്നു.
Cഗ്രാമസഭയുടെ മേൽനോട്ടത്തിലാണ് ഗ്രാമപഞ്ചായത്ത് പ്രവർത്തിക്കുന്നത്.
Dഗ്രാമസഭ വിളിച്ചു ചേർക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അധ്യക്ഷൻ വാർഡ് മെമ്പറുമാണ്.
Answer:
D. ഗ്രാമസഭ വിളിച്ചു ചേർക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അധ്യക്ഷൻ വാർഡ് മെമ്പറുമാണ്.
Explanation:
- ഗ്രാമസഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - 243 എ
- ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം - 1/10
- ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് - വാർഡ് മെമ്പർ (മൂന്ന് മാസത്തിലൊരിക്കൽ)
- ഗ്രാമസഭയുടെ അധ്യക്ഷൻ - പഞ്ചായത്ത് പ്രസിഡന്റ്
- ഇന്ത്യയിൽ ഗ്രാമസഭാ വർഷമായി ആഘോഷിച്ചത് - 1999-2000