Question:

രണ്ടാം മാറാത്ത യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ബ്രിട്ടീഷ് സൈന്യത്തിൻറെ സേനാനായകൻ ആർതർ വെല്ലസ്ലി ഈ യുദ്ധത്തിൽ അഹമ്മദ്നഗറും ഡക്കാനും കീഴടക്കി.

2.1800 ലെ രാജ്ഘട്ട് ഉടമ്പടിയോടെയാണ് രണ്ടാം മറാത്ത യുദ്ധം അവസാനിച്ചത്.

3.ഈ യുദ്ധം മൂലം ഇംഗ്ലീഷുകാർ ഇന്ത്യയിലെ പ്രബലശക്തിയായി വളർന്നു.

A1,2

B1,3

C2,3

D1,2,3

Answer:

B. 1,3

Explanation:

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയും മഹാരാഷ്ട്രരും തമ്മിൽ നടന്ന മൂന്നു യുദ്ധങ്ങളിൽ രണ്ടാമത്തെ യുദ്ധമാണ് രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധം. ആർതർ വെല്ലസ്ലിയായിരുന്നു രണ്ടാം ആംഗ്ലോ-മറാഠാ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത്. അഹമ്മദ്നഗറും ഡക്കാനും അദ്ദേഹം പെട്ടെന്നു കീഴടക്കി. 1805 ലെ രാജ്ഘട്ട് ഉടമ്പടിയോടെ രണ്ടാം മറാത്ത യുദ്ധം അവസാനിച്ചു.ഈ യുദ്ധം മൂലം ഇംഗ്ലീഷുകാർ ഇന്ത്യയിലെ പ്രബലശക്തിയായി വളർന്നു.


Related Questions:

വർത്തമാന പത്രവുമായി ബന്ധപ്പെട്ട് ശരിയായ ഉത്തരം കണ്ടെത്തുക.

i) ബംഗാൾ ഗസ്റ്റ് ആണ് ഇന്ത്യയിലെ ആദ്യ ദിനപ്പത്രം.

ii) മുംബൈ സമാചാർ പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദിനപ്രതമാണ്.

iii) ഹിന്ദി ഭാഷയിലാണ് മുംബൈ സമാചാർ പ്രസിദ്ധീകരിക്കുന്നത്.

ഇൻഡിക്ക എഴുതിയതാര്

വാൻഗാർഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ് ?

ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :

സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തന ഫലമായി ഇന്ത്യയിൽ നിയമം മൂലം ബ്രിട്ടീഷുകാർ നിരോധിച്ച അനാചാരങ്ങൾ ഏതെല്ലാം ?

i) വിധവാ പുനർവിവാഹം നിരോധിച്ചു. 

ii) അടിമത്തം നിരോധിച്ചു. 

iii) സതി നിരോധിച്ചു. 

iv) ശൈശവ വിവാഹം നിരോധിച്ചു.