App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പദാർത്ഥങ്ങളിൽ ഒരേ എണ്ണം തന്മാത്രകളുള്ളവ ഏതല്ലാം?

  1. 36 ഗ്രാം ജലം
  2. 32 ഗ്രാം ഓക്സിജൻ
  3. 34 ഗ്രാം അമോണിയ
  4. 45 ഗ്രാം ഗ്ലൂക്കോസ്

A1 ഉം 2 ഉം

B2 ഉം 3 ഉം

C3 ഉം 4 ഉം

D1 ഉം 3 ഉം

Answer:

D. 1 ഉം 3 ഉം

Read Explanation:

          ഒരു പദാർത്ഥത്തിന്റെ 1 മോളിൽ 6.022 x 1023 തന്മാത്രകൾ (അവോഗാഡ്രോ നമ്പർ) അടങ്ങിയിട്ടുണ്ട്.

മോളുകളുടെ എണ്ണം = തന്നിരിക്കുന്ന ഭാരം / മോളാർ ഭാരം

 

36g ജലം

36g H2O

തന്നിരിക്കുന്ന ഭാരം = 36g

മോളാർ ഭാരം = 1x2 + 16 = 18g/mol  

മോളുകളുടെ എണ്ണം = തന്നിരിക്കുന്ന ഭാരം / മോളാർ ഭാരം

= 36g / 18g/mol  

= 36/18  

= 2

അതിനാൽ, 36g H2O ൽ 2 x 6.022 x 1023 തന്മാത്രകൾ ഉണ്ട്.  

32 ഗ്രാം ഓക്സിജൻ

32g O2

തന്നിരിക്കുന്ന ഭാരം = 32g

മോളാർ ഭാരം = 2 x 16 = 32g/mol  

മോളുകളുടെ എണ്ണം = തന്നിരിക്കുന്ന ഭാരം / മോളാർ ഭാരം

= 32g / 32 g/mol  

= 32/32   

= 1

അതിനാൽ, 32g O26.022 x 1023 തന്മാത്രകൾ ഉണ്ട്.  

34 ഗ്രാം അമോണിയ:

34g NH3

തന്നിരിക്കുന്ന ഭാരം = 34g

മോളാർ ഭാരം = (1 x 14) + (3 x 1) = 17 g/mol  

മോളുകളുടെ എണ്ണം = തന്നിരിക്കുന്ന ഭാരം / മോളാർ ഭാരം

= 34g / 17g/mol  

= 34/17

= 2

അതിനാൽ, 34g NH32 x 6.022 x 1023 തന്മാത്രകൾ ഉണ്ട്.  

45g ഗ്ലൂക്കോസ്

45g C6H12O6

തന്നിരിക്കുന്ന ഭാരം = 45 g

മോളാർ ഭാരം = (6 x 12) + (12 x 1) + (6 x 16)

= 72 + 12 + 96 = 180 g/mol  

മോളുകളുടെ എണ്ണം = തന്നിരിക്കുന്ന ഭാരം / മോളാർ ഭാരം

= 45 g / 180 g/mol  

= 45 /180  

= 0.25

അതിനാൽ, 45g C6H12O6 0.25 x 6.022 x 1023 തന്മാത്രകൾ ഉണ്ട്.  


Related Questions:

ചുവടെ നൽകിയവയിൽ നിന്ന് ഏകാറ്റോമിക തൻമാത്രക്ക് ഉദാഹരണം കണ്ടെത്തുക.

ഒരു ജലതന്മാത്രയിലെ ഹൈഡ്രജനും ഓക്സിജനും തമ്മിൽ അറ്റോമിക മാസിലുള്ള അനുപാതം എത്രയാണ് ?

താഴെ പറയുന്നവയിൽ ഒക്ടോ അറ്റോമിക് തന്മാത്ര ഉള്ള മൂലകം ഏതാണ് ?

തന്മാത്രകളുടെ നിരന്തര ചലനം മൂലം അവയ്ക്കു ലഭ്യമാകുന്ന ഊർജമാണ് :

ഒരു ജല തന്മാത്രയിലെ ആകെ ആറ്റങ്ങളുടെ എണ്ണം :