Question:
രണ്ടാം മറാത്ത യുദ്ധകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ജസ്വന്ത് റാവു ഹോൾക്കർ, ദൗലത്ത് റാവു സിന്ധ്യ, റാഘോജി ബോൻസ്‌ലെ തുടങ്ങിയ രാഷ്ട്രതന്ത്രജ്ഞൻമാർക്കൊന്നും മികവുറ്റ ഭരണം കാഴ്ചവെക്കാൻ സാധിച്ചില്ല.
2.മറാത്ത ഭരണാധികാരികളെ ശത്രുക്കൾ ആയിട്ടാണ് ബ്രിട്ടീഷ് സേനയുടെ സർവ്വസൈന്യാധിപൻ ആയിരുന്ന വെല്ലസ്ലി പ്രഭു കണ്ടിരുന്നത്.
3.അധികാരത്തിനുവേണ്ടി മറാത്ത ഭരണാധികാരികൾ തമ്മിൽ പോരടിക്കാൻ തുടങ്ങി.
4.ഈ ആഭ്യന്തരകലഹം ബ്രിട്ടീഷുകാരുടെ വിജയത്തിന് നിർണായകമായി.
A1,2
B3,4
C1,3,4
D1,2,3,4
Answer:
D. 1,2,3,4
Explanation:
ജസ്വന്ത് റാവു ഹോൾക്കർ, ദൗലത്ത് റാവു സിന്ധ്യ, റാഘോജി ബോൻസ്‌ലെ തുടങ്ങിയ രാഷ്ട്രതന്ത്രജ്ഞൻമാർ മറാത്താ ഭരണത്തിൻകീഴിൽ വന്നെങ്കിലും അവർക്കൊന്നും മികവുറ്റ ഭരണം കാഴ്ചവെക്കാൻ സാധിച്ചില്ല. മറാത്ത ഭരണാധികാരികളെ ശത്രുക്കൾ ആയിട്ടാണ് വെല്ലസ്ലി പ്രഭു കണ്ടിരുന്നത്. അധികാരത്തിനുവേണ്ടി മറാത്ത ഭരണാധികാരികൾ തമ്മിൽ പോരടിക്കാൻ തുടങ്ങി. ഈ അവസരം ബ്രിട്ടീഷുകാർ മുതലെടുക്കാൻ തുടങ്ങി. 1803 ൽ ജസ്വന്ത് റായി ഹോൾക്കറിന്റെ സൈന്യം ദൗലത്ത് റാവു സിന്ധ്യയുടെയും പേഷ്വാ യുടെയും സൈന്യത്തെ പൂനയിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ പരാജയപ്പെടുത്തി. പേഷ്വാ ബാജിറാവു രണ്ടാമൻ ബസയിനിലേക്ക് അഭയം പ്രാപിച്ചു. ഇവിടെ വച്ച് ഇംഗ്ലീഷുകാരുമായി ഒരു ഉടമ്പടിയിൽ അദ്ദേഹം ഒപ്പു വച്ചു. ബസയിൻ ട്രീറ്റി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന്റെ നിർണായകമായ ചുവടുവയ്പ്പിനു സഹായിച്ച ഉടമ്പടിയാണ് ബസയിൻ ട്രീറ്റി.