Question:

കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?

Aസമത്വത്തിനുള്ള അവകാശം

Bസ്വാതന്ത്ര്യത്തിനുള്ള അവകാശം

Cസ്വത്തവകാശം

Dമതസ്വാതന്ത്ര്യത്തിനുള്ള അവകാശം

Answer:

C. സ്വത്തവകാശം

Explanation:

  • ഇവയിൽ സ്വത്തവകാശം ഒഴികെയുള്ളവ മൗലികാവകാശങ്ങളാണ് 

സ്വത്തവകാശം

  • മൗലികാവകാശങ്ങളിൽപ്പെട്ടിരുന്ന സ്വത്തവകാശം (അനുഛേദം 31), 1978-ലെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് നിയമാവകാശമായി മാറിയത്.
  • ഭൂപരിഷ്‌കരണ നയങ്ങളുടെ ഭാഗമായി മൊറാർജി ദേശായി സർക്കാർ ആണ് ഈ ഭേദഗതി കൊണ്ടുവന്നത്.
  • ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്തിലെ അനുഛേദം 300-A പ്രകാരമാണ് ഇത് നിയമപരമായ അവകാശമാക്കിയിരിക്കുന്നത്
  •  നിലവിൽ ആറ് മൗലികാവകാശങ്ങൾ മാത്രമേയുള്ളൂ.

  • അനുഛേദം 19 എല്ലാ പൗരന്മാർക്കും സ്വത്ത് സമ്പാദിക്കാനും കൈവശം വയ്ക്കാനും വിനിയോഗിക്കാനുമുള്ള അവകാശം നൽകിയിട്ടുണ്ട്.
  • അതായത് സ്വത്തവകാശം ഒരു പൗരൻറെ മൗലികാവകാശം അല്ല എങ്കിലും, അത് ഇപ്പോഴും ഒരു ഭരണഘടനാ അവകാശം ആണ്.
  • അതിനാൽ വ്യക്തമായ നിയമ സംവിധാനങ്ങളിലൂടെയല്ലാതെ സംസ്ഥാനങ്ങൾക്കോ മറ്റ് വ്യക്തികൾക്കൊ ഒരു വ്യക്തിയുടെ ഭൂമി സ്വന്തമാക്കാൻ സാധിക്കില്ല 

Related Questions:

നിയമവാഴ്ച എന്നാൽ

ആറു മുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള ഭരണഘടന വ്യവസ്ഥയുള്ള ആർട്ടിക്കിൾ ഏത്?

മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം ഏത്?

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിനുള്ള അവകാശം എന്ന മൗലിക അവകാശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ആശയങ്ങളിൽ പെടാത്തത് ഏത് ?

1) മതഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം

2) ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കൽ.

3) സ്ഥാനപ്പേരുകൾ നിർത്തലാക്കൽ.

4) പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പാക്കൽ.

Which article of Indian constitution prohibits the discrimination on the ground of religion , caste , sex or place of birth ?