App Logo

No.1 PSC Learning App

1M+ Downloads
ഹൃദയ സ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ് ?

Aമെഡുല ഒബ്ലാംഗേറ്റ

Bസെറിബ്രം

Cസെറിബെല്ലം

Dതലാമസ്

Answer:

A. മെഡുല ഒബ്ലാംഗേറ്റ

Read Explanation:

മനുഷ്യമസ്തിഷ്കം

  • ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്ക്കമുള്ള പ്രൈമേറ്റ് - മനുഷ്യൻ
  • ഏറ്റവും കൂടുതൽ വികാസം പ്രാപിച്ച മസ്തിഷ്കമുള്ള ജീവി - മനുഷ്യൻ
  • ശ്വസിക്കുന്ന ഓക്സിജന്റെ 20 ശതമാനത്തോളം ഉപയോഗിക്കുന്ന അവയവം - മസ്തിഷ്‌കം
  • സെറിബ്രം, സെറിബല്ലം, ഹൈപ്പോതലാമസ്, മെഡുല്ല ഒബ്‌ളാംഗേറ്റ എന്നിവ മസ്തിഷ്കത്തിൻ്റെ ഭാഗങ്ങളാണ്.
  • മസ്തിഷ്കത്തെ പൊതിഞ്ഞുസൂക്ഷിക്കുന്ന അസ്ഥി നിര്‍മിതമായ കവചമാണ്‌ കപാലം (cranium).
  • മസ്തിഷ്കത്തെ പൊതിഞ്ഞുള്ള മൂന്നു പാളികളാണ്‌ മെനിന്‍ജിസ്‌.

സെറിബ്രം

  •  മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമാണ്‌ സെറിബ്രം.
  • ഐച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സെറിബ്രമാണ്‌ ഭാവന, ചിന്ത, ഓര്‍മ, സുബോധം, യുക്തിചിന്ത എന്നിവയുടെ കേന്ദ്രം.
  • കാഴ്ച, കേൾവി, ഗന്ധം, രുചി, സ്പര്‍ശം, ചൂട്‌ എന്നിവയെപ്പറ്റി ബോധമുളവാക്കുന്നതും സെറിബ്രമാണ്‌
  • സംസാരഭാഷയ്ക്കുള്ള പ്രത്യേക കേന്ദ്രമായ 'ബ്രോക്കാസ്‌ ഏരിയ' (broca's area) സെറിബ്രത്തിനുള്ളിലാണ്‌
  • പരിചയമുള്ള വസ്തുക്കളുടെ പേരു കേൾക്കുന്ന മാത്രയില്‍ അതിന്റെ ചിത്രം മനസ്സില്‍ തെളിയിക്കുന്ന മസ്തിഷ്ക ഭാഗമാണ്‌ "വെര്‍ണിക്കിന്റെ പ്രദേശം" (Wernicke's' Area). സെറിബ്രത്തിലാണിതും സ്ഥിതി ചെയ്യുന്നത് 

സെറിബെല്ലം

  • പേശിപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സെറിബെല്ലമാണ്‌ ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്നത്‌.
  • "ലിറ്റില്‍ ബ്രെയിന്‍” എന്നറിയപ്പെടുന്നത്‌ സെറിബെല്ലം.

മെഡുല ഒബ്ലാംഗേറ്റ

  • അനൈച്ഛിക പ്രവര്‍ത്തനങ്ങളായ ഹൃദയസ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം, ഛര്‍ദി, തുമ്മല്‍, ചുമ എന്നിവയെ നിയന്ത്രിക്കുന്നു

തലാമസ്‌ & ഹൈപ്പോതലാമസ്‌.

  • വേദനസംഹാരികൾ പ്രധാനമായും പ്രവര്‍ത്തിക്കുന്ന മസ്തിഷ്‌ക ഭാഗമാണ്‌ തലാമസ്‌.
  •  ശരീരോഷ്മാവ്, ജലത്തിന്റെ അളവ്‌ എന്നിവ നിയന്ത്രിച്ച്‌ ആന്തരികസമസ്ഥിതി നിലനിര്‍ത്തുന്നത്‌ ഹൈപ്പോതലാമസ്‌ ആണ്,
  • വിശപ്പ്‌, ദാഹം, ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്നതും ഹൈപ്പോതലാമസാണ്‌.
  • ഓക്സിറ്റോസിന്‍, വാസോപ്രിസ്സിന്‍ എന്നീ ഹോര്‍മോണുകൾ ഉത്പാദിപ്പിക്കുന്നതും ഹൈപ്പോതലാമസാണ്‌.

 


Related Questions:

Which part of the brain is responsible for hearing and memory?
....... lobe is associated with vision.
മസ്തിഷ്കത്തിലെ ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നത് കൊണ്ടുണ്ടാകുന്ന അസ്വാസ്ഥ്യം?
ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുകയും പേശികളുടെ ചലനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന മസ്തിഷ്കത്തിന്റെ ഭാഗം ഏതാണ് ?
മനുഷ്യ മസ്തിഷ്ക്കത്തിലെ സംസാരശേഷി നിയന്ത്രിക്കുന്ന ഭാഗം :