Question:
ധവളപ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏതാണ്?
Aവിസർണാ
Bപ്രകീർണനം
Cപ്രതിപാലനം
Dഅനുരണനം
Answer:
B. പ്രകീർണനം
Explanation:
പ്രകീർണനം
- ഒന്നിൽ കൂടുതൽ വർണ്ണങ്ങൾസംയോജിച്ച് ഉണ്ടാകുന്ന പ്രകാശം - സമന്വിത പ്രകാശം
- സമന്വിത പ്രകാശം അതിൻറെ ഘടക വർണ്ണങ്ങൾ ആയി പിരിയുന്ന പ്രതിഭാസം - പ്രകീർണനം
- പ്രകീർണനത്തിനു കാരണം -ഘടക വർണ്ണങ്ങളുടെ തരംഗദൈർഘ്യത്തിൽ ഉള്ള വ്യത്യാസം
- പ്രകീർണ്ണന ഫലമായി ഉണ്ടാകുന്ന വർണങ്ങളുടെ ക്രമമായ വിതരണത്തെ പറയുന്നത് - വർണരാജി
- സമന്വിത പ്രകാശത്തെ അതിന്റെ ഘടകവർണങ്ങളാക്കി മാറ്റുന്ന ഉപകരണം - പ്രിസം
- സൂര്യപ്രകാശം 7 ഘടകവർണങ്ങളായി മാറുന്ന പ്രതിഭാസം - പ്രകീർണനം
- പ്രകാശ പ്രകീർണനത്തിന് കാരണമായ പ്രതിഭാസം - അപവർത്തനം
- മഴവില്ല് ഉണ്ടാകുവാൻ കാരണമാകുന്ന പ്രധാന പ്രതിഭാസം - പ്രകീർണനം