App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ബർദോളി എന്ന് അറിയപ്പെട്ട കേരളത്തിലെ സ്ഥലം ?

Aകോഴിക്കോട്

Bപയ്യാമ്പലം

Cപയ്യന്നൂര്

Dപിണറായി

Answer:

C. പയ്യന്നൂര്

Read Explanation:

  • 1930 മാർച്ച് 12-ാം തീയതി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ആരംഭിച്ച ഉപ്പുസത്യാഗ്രഹം കേരളത്തിലും അതിന്റെ ശക്തമായ പ്രത്യാഘാതങ്ങൾ ഉളവാക്കി.

  • കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹ ജാഥ ഏപ്രിൽ 13ന് കോഴിക്കോട്ടു നിന്ന് തിരിച്ച് ഏപ്രിൽ 21ന് പയ്യന്നൂരെത്തി.

  • ഏപ്രിൽ 23ന് ഉപ്പുനിയമം ലംഘിച്ച് ഉപ്പുണ്ടാക്കി.

  • അതുപോലൊരു ജാഥ പാലക്കാട്ടുനിന്ന് ടി.ആർ.കൃഷ്ണസ്വാമി അയ്യരുടെ നേതൃത്വത്തിൽ സത്യാഗ്രഹം അനുഷ്ഠിക്കനായി പയ്യന്നൂരിൽ എത്തിച്ചേർന്നു.

  • പയ്യന്നൂരിൽ എത്തിച്ചേരുകയും ഉപ്പുനിയമങ്ങളെ ലംഘിക്കുകയും ചെയ്‌ത മറ്റു ജാഥകളിൽ ഒരെണ്ണം മുഹമ്മദ് അബ്ദുൽ റഹിമാനും, ഇ.മൊയ്‌തു മൗലവിയും നയിച്ചതായിരുന്നു. 

  • കേരളത്തിലെ ഉപ്പുസത്യാഗ്രഹ കേന്ദ്രങ്ങൾ - കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ 

  • കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - മുഹമ്മദ് അബ്ദുൽ റഹ്മാൻ, പി.കൃഷ്ണപിള്ള

  • കേരളത്തിൽ (പയ്യന്നൂരിൽ) ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - കെ.കേളപ്പൻ

  • രണ്ടാം ബർദോളി"എന്ന് അറിയപ്പെട്ട കേരളത്തിലെ സ്ഥലം - പയ്യന്നൂർ


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അധ്യക്ഷനായ ഏക മലയാളി ആര്?
ഉപ്പു സത്യാഗ്രഹത്തിന് കേരളത്തിൽ തുടക്കം കുറിച്ച സ്ഥലം :
ഫറോക്ക് പാലം തകർക്കാനുള്ള ഗൂഢാലോചന ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Dr. K.B. Menon is related with

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. കോഴിക്കോട് ജില്ലയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രധാന നേതാവ് മുഹമ്മദ് അബ്ദുൽ റഹ്മാൻ ആയിരുന്നു.
  2. ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് സത്യാഗ്രഹ ജാഥ നയിച്ചത് അംശി നാരായണപിള്ള ആയിരുന്നു.
  3. 1930 മെയ് 12നാണ് കേരളത്തിൽ ഉപ്പുസത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത്.