Question:

പി .സി മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?

Aസംഖ്യ

Bജനറൽ തിയറി

Cമൈക്രോ എക്കണോമിക്സ്

Dദി എക്കണോമിക്സ്

Answer:

A. സംഖ്യ

Explanation:

പ്രശാന്തചന്ദ്ര മഹലനോബിസ്

  • ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ (Statistics) പിതാവ് എന്നറിയപ്പെടുന്നു.
  • ഇദ്ദേഹത്തിൻറെ ജന്മദിനമായ ജൂൺ 29 'സ്റ്റാറ്റിറ്റിക്‌സ് ദിന'മായി ആചരിക്കുന്നു.
  • 1931ൽ ഇന്ത്യൻ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം (Indian Statistical Institute) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.
  • സാംഖ്യ എന്ന പ്രസിദ്ധീകരണം 1933-ൽ ആരംഭിച്ചു.
  • 1945-ൽ ലണ്ടനിലെ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റി അദ്ദേഹത്തിന് വിശിഷ്ട അംഗത്വം നൽകി.
  • 1956ലെ രണ്ടാം പഞ്ചവത്സര പദ്ധതി രൂപകൽപന ചെയ്തു.
  • രണ്ടാം പഞ്ചവത്സര പദ്ധതി 'മഹലനോബിസ് മോഡൽ' എന്നറിയപ്പെടുന്നു.
  • 1957-58ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ പ്രസിഡന്റായിരുന്നു

Related Questions:

ബ്രിട്ടീഷ് ചൂഷണവും പടിഞ്ഞാറൻ നാഗരികതയും എങ്ങനെ ഇന്ത്യയെ തകർത്തുവെന്ന് വ്യക്തമാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?

ഗാന്ധിയൻ സാമ്പത്തിക ശാസ്ത്ര ചിന്തകളിലെ പ്രധാന സവിശേഷതകൾ ഇവയിൽ ഏതെല്ലാമാണ് ?

1.കാർഷിക ഗ്രാമീണ വ്യവസ്ഥയ്ക്ക് പ്രാധാന്യം.

2.കുടിൽ ചെറുകിട വ്യവസായങ്ങൾക്ക് പരിഗണന.

3.സമത്വത്തിൽ അടിയുറച്ച സമ്പത്ത് വ്യവസ്ഥയുടെ പ്രാധാന്യം.

4.സ്വയംപര്യാപ്തവും സ്വാശ്രയവും ആയ പ്രാദേശിക സമ്പദ്‌വ്യവസ്ഥ.

സാമ്പത്തിക വളർച്ചയിലൂടെ സമൂഹത്തിലെ എല്ലാവര്ക്കും ഒരുപോലെ വികസനം സാധ്യമാകുന്ന ആശയം ?

''കമ്പാരറ്റീവ് [ Comparactive ] കോസ്റ്റ് തിയറി'' യുടെ ഉപജ്ഞാതാവാര്?

സാമ്പത്തിക പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഇടപെടൽ പരിമിതപ്പെടുത്തി, വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം' എന്ന 'ലെസെസ്ഫെയർസിദ്ധാന്തം' കൊണ്ടുവന്നത് ഏത് സാമ്പത്തിക ശാസ്ത്രജ്ഞനാണ്?