Question:
വൈറ്റ് കെയിൻ, ടാൽ വാച്ച്, ടോക്കിങ് വാച്ച് പോലുള്ള സംവിധാനങ്ങൾ ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aകണ്ണ്
Bചെവി
Cമൂക്ക്
Dനാക്ക്
Answer:
A. കണ്ണ്
Explanation:
- വൈറ്റ് കെയിൻ, ടാൽ വാച്ച്, ടോക്കിങ് വാച്ച്, ബ്രെയിൽ ലിപി പോലുള്ള സംവിധാനങ്ങൾ ജ്ഞാനേന്ദ്രിയമായ കണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു
- അന്ധരെ സഹായിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങളാണിവ
വൈറ്റ് കെയിൻ
- അന്ധരായ ആളുകൾ സുരക്ഷിതമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വെളുത്ത വടിയാണ് വൈറ്റ് കെയിൻ.
- ഇത് ഭാരം കുറഞ്ഞ, പൊള്ളയായ ഒരു അലുമിനിയം ദണ്ഡാണ്.
- വടിയുടെ അടിയിൽ പിടിപ്പിച്ചിട്ടുള്ള ലോഹഭാഗം വസ്തുക്കളിൽ തട്ടിയുണ്ടാകുന്ന ശബ്ദത്തിൽനിന്ന് വഴിയിലെ തടസ്സം തിരിച്ചറിയാൻ കഴിയും.
- വൈറ്റ് കെയിൻ ഉപയോഗിക്കുന്നതുവഴി അന്ധരെ മറ്റുള്ളവർക്ക് തിരിച്ചറിയാനും അവരെ സഹായിക്കാനും കഴിയും.
ബ്രെയിൽ ലിപി
- അന്ധരായ ആളുകൾ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലിപി സമ്പ്രദായമാണിത്.
- കട്ടിയുള്ള കടലാസിൽ തൊട്ടറിയാൻ കഴിയും വിധം ഉയർന്നു നിൽക്കുന്ന കുത്തുകൾ വഴിയാണ് അക്ഷരങ്ങൾ ഈ രീതിയിൽ രേഖപ്പെടുത്തുന്നത്.
- ഫ്രഞ്ചുകാരനായ ലൂയിസ് ബ്രയിൽ ആണ് ഈ രീതി വികസിപ്പിച്ചത്.