Question:

ശരിയായ പ്രസ്താവന ഏത് ?

1.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഒരു വശത്തും ബംഗാൾ നവാബായ മിർ കാസിം; അവധിലെ നവാബായ ഷൂജ ഉദ്-ദൗള; മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സർ യുദ്ധം.

2. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പരാജയപെട്ടു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

A. 1 മാത്രം.

Explanation:

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഒരു വശത്തും ബംഗാൾ നവാബായ മിർ കാസിം; അവധിലെ നവാബായ ഷൂജ ഉദ്-ദൗള; മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സർ യുദ്ധം. 1764 ഒക്ടോബറിൽ ഇന്ത്യയിലെ ഇന്നത്തെ ബിഹാർ സംസ്ഥാനത്തിലുള്ള ബക്സർ എന്ന ഗംഗാതീരത്തുള്ള പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു.


Related Questions:

മൈസൂർ യുദ്ധങ്ങളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ആണ് മൈസൂർ യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.

2.ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിക്ക് നേരിടേണ്ടിവന്ന പ്രബല ശക്തിയായിരുന്നു മൈസൂർ സുൽത്താന്മാർ

3.ഹൈദരലി , ടിപ്പു സുൽത്താൻ എന്നിവരാണ് മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ.

4.1747 മുതൽ 1749 വരെ ആയിരുന്നു ഒന്നാം മൈസൂർ യുദ്ധത്തിൻറെ കാലഘട്ടം.

വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കിയത് ഏത് വർഷം?

താഴെപ്പറയുന്നവയില്‍ ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത്?

ബക്സർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ബക്സാർ യുദ്ധ സമയത്ത് ബംഗാളിലെ ഗവർണർ ആയിരുന്നു  ഹെൻട്രി വാൻസിറ്റാർട്ട്. 

2.1765 ലെ അലഹബാദ് ഉടമ്പടിയിലാണ് ബക്‌സർ യുദ്ധം അവസാനിച്ചത്

3.അലഹബാദ് ഉടമ്പടി ഒപ്പിട്ട ബംഗാൾ ഗവർണർ റോബർട്ട് ക്ലൈവ് ആയിരുന്നു.

സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തന ഫലമായി ഇന്ത്യയിൽ നിയമം മൂലം ബ്രിട്ടീഷുകാർ നിരോധിച്ച അനാചാരങ്ങൾ ഏതെല്ലാം ?

i) വിധവാ പുനർവിവാഹം നിരോധിച്ചു. 

ii) അടിമത്തം നിരോധിച്ചു. 

iii) സതി നിരോധിച്ചു. 

iv) ശൈശവ വിവാഹം നിരോധിച്ചു.